ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർഥിയായി (2024-26) മത്സരിക്കുമെന്ന് ലീല മാരേട്ട്.  മുതിർന്ന നേതാവെങ്കിലും അർഹമായ സ്ഥാനം അവസാനനിമിഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് മുൻപ് ഉണ്ടായതെന്നും  ഇനി അത് ആവർത്തിക്കരുതെന്നും അവർ അഭ്യർഥിച്ചു. സംഘടനയിൽ ദീർഘകാല പ്രവർത്തന പാരമ്പര്യവും  ഫൊക്കാനയെ ഉന്നതങ്ങളിലേക്ക് നയിക്കുവാനുള്ള കാഴ്ചപ്പാടുമുള്ള ലീല മാരേട്ട് അമേരിക്കയിലെ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശക്തയായ സ്ത്രീ സാന്നിധ്യമാണ്.  തിരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡന്റ് ആകുന്ന രണ്ടാമത്തെ വനിതയാകും ലീല.

ഫൊക്കാന  കമ്മിറ്റി മെംമ്പര്‍, റീജനല്‍ വൈസ്  പ്രസിഡന്റ്, നാഷനൽ  ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥനങ്ങളിൽ  നിസ്വാർഥ സേവനം ചെയ്തിട്ടുള്ള വനിതാ നേതാവാണ് അവർ. 1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. 2008-ല്‍ ഫിലഡല്‍ഫിയയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോഓര്‍ഡിനേറ്ററായിരുന്നു. ഫൊക്കാനയിലെ സംഘടനാ പ്രവർത്തങ്ങൾക്കു പുറമെ  രാഷ്ട്രീയ സാമുദായിക സംഘടനാ രംഗത്ത് നേതൃത്വവും സജീവ സാന്നിധ്യവും അറിയിച്ച നേതാവാണ് ലീല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com