ഹൂസ്റ്റണ്‍∙ അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തുടക്കം പതിഞ്ഞ താളത്തില്‍. ഇതിനായുള്ള ഫണ്ട് റെയിസിങ്ങിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ മുന്‍ പ്രസിഡന്റിന് കഴിഞ്ഞിട്ടില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 അവസാനിക്കുമ്പോള്‍ ഏകദേശം 7 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. അതേസമയം അദ്ദേഹത്തിന്റെ സേവ് അമേരിക്ക ഫണ്ടിന്റെ പക്കല്‍ ഏകദേശം 18 മില്യണ്‍ ഡോളര്‍ ഉണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മിഡ്ടേം തിരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായ പ്രകടനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി കാഴ്ച വച്ചതിനു ശേഷം മുന്‍ പ്രസിഡന്റ് കാര്യമായ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ആദ്യത്തെ പൊതുപരിപാടിക്ക് ഇറങ്ങിയത്. ട്രംപിന്റെ ധനസമാഹരണവും മന്ദഗതിയിലായിരുന്നു എന്നാണ് ഫെഡറല്‍ ഇലക്ഷന്‍ കമ്മിഷനിലെ ഫയലിംഗുകള്‍ സൂചിപ്പിക്കുന്നത്. 2022 ന്റെ തുടക്കത്തില്‍ 100 മില്യണ്‍ ഡോളറിലധികം പണം ട്രംപിന്റെ പക്കലുണ്ടായിരുന്നു. ഇപ്പോഴാകട്ടെ അതിന്റെ പകുതി പോലും പണം അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല.
2021 ജനുവരിയില്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷവും ട്രംപ് മികച്ച ധനസമാഹരണക്കാരനായി തുടരുകയാണ്. അദ്ദേഹത്തിന്റെ റാലികള്‍ ഇപ്പോഴും വലിയ തോതില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനോടുള്ള തന്റെ തോല്‍വി വ്യാപകമായ വഞ്ചനയുടെ ഫലമാണെന്ന ആരോപണം അദ്ദേഹം തുടര്‍ച്ചയായി ഉന്നയിക്കുകയും ചെയ്യുണ്ട്.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന ധനസമാഹരണ വിഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സേവ് അമേരിക്ക ഗ്രൂപ്പ് മറ്റ് കാമ്പെയ്നുകള്‍ക്ക് ധനസഹായം നല്‍കുന്നതിനാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ സ്വന്തമല്ല ഈ ഗ്രൂപ്പ്. ട്രംപ് സേവ് അമേരിക്ക ഫണ്ട് സ്വന്തം പ്രചാരണത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കും എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷം സേവ് അമേരിക്ക ട്രംപ് അനുകൂല സൂപ്പര്‍ പിഎസി ഗ്രൂപ്പിന് ഏകദേശം 60 മില്യണ്‍ ഡോളര്‍ കൈമാറിയിരുന്നു. അത് അദ്ദേഹത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സേവ് അമേരിക്കയുടെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പക്ഷപാതരഹിതമായ വാച്ച്‌ഡോഗ് ഗ്രൂപ്പായ കാമ്പെയ്ന്‍ ലീഗല്‍ സെന്റര്‍ തിരഞ്ഞെടുപ്പ് റെഗുലേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സേവ് അമേരിക്കയുടെ കണക്കുകളില്‍ 2022-ന്റെ അവസാന ആഴ്ചകളില്‍ വക്കീല്‍ ഫീസിനായി ഗ്രൂപ്പ് 3 മില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായി കാണിച്ചിരിക്കുന്നത് അഴിമതിയാണെന്നാണ് ആരോപണം.
ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയ വ്യക്തിയായി തുടരുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പ്രഖ്യാപിച്ച ഒരേയൊരു പ്രധാന സ്ഥാനാര്‍ത്ഥി കൂടിയാണ് ട്രംപ്. എന്നാല്‍ ട്രംപിന് നോമിനേഷനില്‍ വെല്ലുവിളി നേരിടേണ്ടിവരും എന്നാണ് സൂചന. പ്രത്യേകിച്ച് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അടക്കമുള്ളവരില്‍ നിന്ന്. 2016 ലെ പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിനിടെ പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയതിനെക്കുറിച്ചുള്ള അന്വേഷണം ഉള്‍പ്പെടെ നിരവധി നിയമപരമായ അപകടസാധ്യതകളും അദ്ദേഹം അഭിമുഖീകരിക്കുന്നു.
അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുമെന്ന പ്രഖ്യാപനം ഇതുവരെ ബൈഡന്‍ നടത്തിയിട്ടില്ല. ട്രംപ് ശനിയാഴ്ച രണ്ട് നേരത്തെ വോട്ടിംഗ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും താരതമ്യേന നിശബ്ദമായ പരിപാടികള്‍ നടത്തുകയും ചെയ്തു. ട്രംപ് മുൻപു നടത്തിയ ആയിരക്കണക്കിന് അനുയായികള്‍ക്കു നടുവില്‍ നടന്ന റാലികളില്‍ നിന്നു വ്യത്യസ്തമാ