ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് തുടക്കം

fyc-kickoff-2
SHARE

പെൻസിൽവേനിയ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് (FYC) കിക്കോഫ് മീറ്റിങ്ങിന്  ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി. ഫാമിലി കോൺഫറൻസ് പ്രതിനിധികളെ മാത്യു കുര്യൻ (ഇടവക സെക്രട്ടറി) സ്വാഗതം ചെയ്തു. കോൺഫറൻസ് കമ്മിറ്റിക്കുവേണ്ടി ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), സൂസൻ ജോൺ വർഗീസ്  (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഫിലിപ് വർഗീസ് (ഗായക സംഘം കോർഡിനേറ്റർ ) റോണി വർഗീസ് , ബിഷേൽ ബേബി തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ  സന്നിഹിതരായിരുന്നു.

fyc-kickoff-3

ഈ വർഷത്തെ ഫാമിലി & യൂത്ത് കോൺഫറൻസിൻറെ വിശേഷങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും.

ഫാമിലി & യൂത്ത് കോൺഫറൻസിന് വർഷങ്ങളോളം പ്രചോദനാത്മകമായ നേതൃത്വം നൽകിയ ഇടവകയിലെ മുതിർന്ന അംഗങ്ങളോട് ഉമ്മൻ കാപ്പിൽ ( ഭദ്രാസന കൗൺസിൽ അംഗം) നന്ദി രേഖപ്പെടുത്തുകയും എല്ലാവരേയും, പ്രത്യേകിച്ച് യുവജനങ്ങളെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

താമസ സൗകര്യങ്ങളെ കുറിച്ച് മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ) സംസാരിച്ചു. ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ്  സെന്ററിൽ വാഗ്ദാനം ചെയ്യുന്ന താമസ സൗകര്യത്തിന് പുറമേ, പങ്കെടുക്കുന്നവർക്ക് അടുത്തുള്ള ഹോട്ടലിൽ താമസിക്കാനുള്ള സൗകര്യവും ലഭിക്കും. സൂസൻ ജോൺ വർഗീസ് (സുവനീർ എഡിറ്റർ) കോൺഫറൻസിന്റെ സ്മരണയ്ക്കായി ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് സംസാരിച്ചു. സുവനീറിൽ പരസ്യങ്ങൾ നൽകാനുള്ള അവസരത്തെപ്പറ്റിയും സൂസൻ സംസാരിച്ചു.

fyc-kickoff

കോൺഫറൻസിൽ ഫിലഡൽഫിയ ഏരിയ ഇടവകകളുടെ നേതൃത്വത്തിൽ  നടക്കുന്ന ഗായകസംഘത്തിൽ ചേരാൻ ഫിലിപ്പ് വർഗീസ് അംഗങ്ങളെ ക്ഷണിച്ചു. യുവജനങ്ങൾക്കും മുതിർന്നവർക്കും വേണ്ടി HTRC-.യിൽ നിന്ന് സംഘടിപ്പിക്കുന്ന വിവിധ ആധ്യാത്മിക സംരംഭങ്ങളെക്കുറിച്ച്  ഡോ.  സാക്ക് സക്കറിയ സംസാരിച്ചു, നമ്മുടെ യുവജനങ്ങൾക്ക് ശക്തമായ ഭാവി കെട്ടിപ്പടുക്കുന്നതിന് അത്തരം സംരംഭങ്ങളെ  പിന്തുണയ്ക്കാൻ അദ്ദേഹം എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.

ഇടവക വികാരിയും ഭദ്രാസന കൗൺസിൽ അംഗവുമായ ഫാ. വി. എം. ഷിബു കോൺഫറൻസ് പ്രദാനം ചെയ്യുന്ന ആത്മീയ പോഷണത്തെക്കുറിച്ച് സംസാരിച്ചു.

ജോസഫ് എബ്രഹാമും ഡോ. സാക്ക് സക്കറിയയും (ഗ്രാൻഡ് സ്പോൺസർമാർ) കോൺഫറൻസിന്റെ സ്‌പോൺസർഷിപ്പ് ചെക്കുകൾ കൈ മാറി.  ഇടവകയെ പ്രതിനിധീകരിച്ച് ബീന കോശി (ഇടവക ട്രഷറർ)  സുവനീറിനുള്ള സംഭാവന നൽകി.

നിരവധി ഇടവകാംഗങ്ങൾ കോൺഫറൻസിൽ രജിസ്റ്റർ ചെയ്തും  സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും ഉദാരമായി പിന്തുണ നൽകി. പൂർണ്ണഹൃദയത്തോടെ പിന്തുണച്ച ഇടവകാംഗങ്ങൾക്ക്  സംഘാടകർ നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS