ADVERTISEMENT

ടൊറന്റോ ∙ ഇന്റർനാഷനൽ യൂത്ത് കാനഡയുടെ നേതൃത്വത്തിൽ രാജ്യാന്തര വിദ്യാർഥി പ്രതിനിധികൾക്ക്  കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവയുമായി സംവദിക്കാൻ ഒരുക്കിയ ‘ചായ് വിത് സി.ജി’ പരിപാടി വിദ്യാർഥിസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിന് വേദിയായി. രാജ്യാന്തര വിദ്യാർഥികൾക്ക് വാടകവീടുകൾ കിട്ടുന്നതിലെ പ്രതിസന്ധികൾ മുതൽ തൊഴിൽമേഖലയിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമെല്ലാം പരാമർശവിഷയങ്ങളായി. 

 

chai-with-cg-2

കാനഡയിലേക്ക് വിദ്യാർഥികളെ അയയ്ക്കുന്ന ചില ഏജൻസികൾ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളും അധികൃതരുടെ ശ്രദ്ധിൽപ്പെടുത്തി. “ഏജൻസികളുടെ വാഗ്ദാനങ്ങൾ വിശ്വസിച്ച് വിമാനം കയറുന്ന പലർക്കും താമസത്തിനും പാർട് ടൈം ജോലിക്കും പഠനത്തിലും മറ്റും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവിടെ എത്തിക്കഴിഞ്ഞ് മാത്രമാണ് ശരിയായ ധാരണ ലഭിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ എടുത്തുവരുന്ന കുട്ടികളിൽ പലർക്കും ഇതുകാരണം അധ്യയനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനാവുന്നില്ല. പലപ്പോഴും അസമയത്തും മറ്റും ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കോൺസുലേറ്റിന്റെയും മറ്റും അടിയന്തര ശ്രദ്ധപതിയണം. ക്രിയാത്മകമായ ഇടപെടലുകളുണ്ടാകണം”. ഇവയുൾപ്പെടെ ഇരുപതോളം വിഷയങ്ങളാണ്  വിവിധ സർവകലാശാലകളിൽനിന്നും കോളജുകളിൽനിന്നുമായി പങ്കെടുത്ത ഇരുപതിലേറെ പേർ അവതരിപ്പിച്ചത്. 

 

വിദ്യാർഥികളുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിന് സാധ്യമായ ഇടപെടലുകൾ നടത്താമെന്നു വിദ്യാർഥികൾക്കിടയിൽ വേണ്ടത്ര ബോധവൽകരണം നടത്തണമെന്നും കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ നിർദേശിച്ചു. ഇന്റർനാഷനൽ യൂത്ത് കാനഡ പ്രസിഡന്റ് ജറിൻ രാജ്, സെനക്ക കോളജ് ഇന്റർനാഷനൽ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ പ്രശാന്ത് ശ്രീവാസ്തവ, നാഗസരത് പാണ്ഡുരംഗി, ജോസ് വർഗീസ് തുടങ്ങിയവരും പങ്കെടുത്തു. ഇന്റർനാഷനൽ യൂത്ത് കാനഡയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ജറിൻ രാജുമായും ബന്ധപ്പെടാം: (647.525.0486). വെബ്സൈറ്റ്: www.intyouth.org.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com