പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

wesley-ruiz
SHARE

ടെക്‌സസ് ∙ 16 വർഷം മുൻപ് ഡാലസ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന പ്രതിയെ ബുധനാഴ്ച ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. 2007 മാർച്ചിൽ ഡാലസ് പൊലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണ്  43 കാരനായ വെസ്‌ലി റൂയിസിനെ വിഷ മിശ്രിതം കുത്തിവച്ച് വധിശിക്ഷ നടപ്പാക്കിയത്.

Also read: ഇൽഹാൻ ഒമറിനെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്യാൻ നടപടി തുടങ്ങി

'പ്രിയപെട്ടവരിൽ നിന്നും നിക്‌സിനെ അകറ്റിയതിന്  നിക്‌സിന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു' മരിക്കുന്നതിന് മുൻപ് റൂയിസ് പറഞ്ഞു.  തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു.

ടെക്‌സസിൽ ഈ വർഷം വധശിക്ഷയ്ക്ക് വിധേയനായ രണ്ടാമത്തെ തടവുകാരനായിരുന്നു റൂയിസ്. യുഎസിലെ നാലാമത്തെ തടവുകാരനും.

English Summary : Man who fatally shot Dallas police officer in 2007 is executed in Texas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS