രഹസ്യ രേഖകള്‍ വീട്ടില്‍ സൂക്ഷിച്ചു; ട്രംപും ബൈഡനും ചെയ്തത് ഒരേ തെറ്റുകള്‍, വ്യത്യസ്തമാകുന്നത് ഇങ്ങനെ

biden-trump
SHARE

ഹൂസ്റ്റണ്‍ ∙ രണ്ടു പേരും ചെയ്തതും ഒരേ പിഴവുകള്‍. രണ്ടും ഗുരുതരമെന്ന് അധികൃതര്‍. പക്ഷേ, ഒരാള്‍ കൂടുതല്‍ കുറ്റവാളി എന്ന് വിധിക്കുന്നതെങ്ങനെ? പറ്റും എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മൈക്ക് പെന്‍സും ഉൾപ്പെട്ട രഹസ്യ രേഖകളുടെ ചോര്‍ച്ചയാണ് വിഷയം. 

Also read : നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

ഡോണള്‍ഡ് ട്രംപ് തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ ക്ലാസിഫൈഡ്-മാര്‍ക്ക് ചെയ്ത രേഖകള്‍ സൂക്ഷിക്കുന്നത് നീതിന്യായ വകുപ്പിന്റെ കണ്ണില്‍ ജോ ബൈഡന്റെയോ മൈക്ക് പെന്‍സിന്റെയോ കുറ്റകൃത്യത്തില്‍ നിന്നു ഒരുപടി മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം മറ്റൊന്നുമല്ല, ബൈഡനും പെന്‍സും അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചു. ട്രംപ് ആകട്ടെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. ട്രംപിന്റേത് സംശയാസ്പദമായ ഇടപെടല്‍ എന്നാണ് നിയമജ്ഞര്‍ വ്യഖ്യാനിക്കുന്നത്. 

അന്വേഷണത്തിന്റെ സുപ്രധാന ഘട്ടങ്ങളില്‍ സഹകരിക്കാന്‍ വിമുഖത കാണിക്കുകയും തന്റെ കൈവശം രേഖകള്‍ ഉണ്ടെന്ന് അറിഞ്ഞതിന് ശേഷം തന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളില്‍ അന്വേഷിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനാല്‍ ആരോപണങ്ങളില്‍ അകപ്പെട്ട മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍ യുഎസ് പ്രസിഡന്റിന്റെ സ്ഥിതി കൂടുതല്‍ അപകടകരമാണെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.

മാര്‍-എ-ലാഗോയില്‍ രഹസ്യ രേഖകള്‍ ട്രംപ് ഒളിപ്പിച്ചു വച്ചതായി സംശയിക്കുന്നതായി നീതിന്യായ വകുപ്പ് കോടതി ഫയലിംഗില്‍ കൂട്ടിച്ചേര്‍ത്തത് അദ്ദേഹത്തിന്റെ നില പരുങ്ങളിലാക്കും. ഈ രേഖപ്പെടുത്തല്‍ ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് സൂചന. ഇതോടെ ട്രംപിന്റെ പ്രശ്നം ബൈഡനില്‍ നിന്നും പെന്‍സില്‍ നിന്നും വളരെ വ്യത്യസ്താമുവകയും ചെയ്യും. 

Mike-Pence-fb1

ആദ്യം വാഷിങ്ടണിലെ ബൈഡന്റെ ഓഫീസിലും ഡെലവെയറിലെ വീട്ടിലും പിന്നീട് പെന്‍സിന്റെ ഇന്ത്യാനയിലെ വീട്ടിലും ക്ലാസിഫൈഡ്‌സ് എന്ന് അടയാളപ്പെടുത്തിയ രേഖകളുടെ സമീപകാല കണ്ടെത്തലുകള്‍ ആധികാര മാറ്റം എത്രമാത്രം സങ്കീര്‍ണമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സഹായികള്‍ പായ്ക്ക് ചെയ്ത ബോക്‌സുകളുടെ ഉള്ളടക്കത്തെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍, നീതിന്യായ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രധാനം ഗൂരുതരമായ കുറ്റകൃത്യത്തില്‍ നിന്ന് അശ്രദ്ധമായ പിശകിനെ വേര്‍തിരിക്കുന്നത് എന്താണ് എന്നതാണ്. രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അത്തരത്തിലുള്ള ഏതെങ്കിലും പേപ്പറുകള്‍ കൈവശം ഉണ്ടെങ്കില്‍ അവ സര്‍ക്കാരിന് തിരികെ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതാണ് ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധിക്കുക. 

ബൈഡനും പെന്‍സും രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ കണ്ടെത്തിയ ഉടന്‍ അവ സ്വയം ഉപേക്ഷിക്കുകയും അവരുടെ അഭിഭാഷകരെ വളരെയധികം ജാഗ്രതയോടെ അവരുടെ സ്വത്തുക്കള്‍ തിരയാന്‍ മുന്‍കൂട്ടി അനുവദിക്കുകയും ചെയ്തു. അതേസമയം, ട്രംപില്‍ നിന്ന് രേഖകള്‍ തിരികെ ലഭിക്കുന്നത് ശ്രമകരമായ ദൗത്യമെന്ന് വകുപ്പ് കണ്ടെത്തി.

മുന്‍ പ്രസിഡന്റിന്റെ കൈവശം രഹസ്യമായി അടയാളപ്പെടുത്തിയ രേഖകള്‍ ഉണ്ടെന്ന് ട്രംപിന്റെ നിയമ സംഘം ആദ്യമായി മനസിലാക്കുന്നത് മേയ് 11 ന് ഗ്രാന്‍ഡ് ജൂറി സബ്പോണ പുറപ്പെടുവിച്ചപ്പോഴാണ്. രഹസ്യമെന്ന് അടയാളപ്പെടുത്തിയ ഏതെങ്കിലും പേപ്പറുകള്‍ കൈവശം ഉണ്ടെങ്കില്‍ മേയ് 24 നകം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇതെന്ന് ട്രംപിന്റെ സംഘം പറയുന്നു. 

ട്രംപിന്റെ അഭിഭാഷകന്‍ ഇവാന്‍ കോര്‍കോറന്‍ സബ്പോണയോട് അനുകൂലമായി പ്രതികരിക്കാന്‍ ഏകദേശം രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു. ആവശ്യം ആദ്യം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നിരസിച്ചെങ്കിലും ജൂണ്‍ ഏഴു വരെ ഒരാഴ്ചത്തേക്ക് നീട്ടിനല്‍കി. തൊട്ടുപിന്നാലെ ജൂണ്‍ മൂന്നിനു രേഖകള്‍ ശേഖരിക്കാമെന്ന് കോര്‍കോറന്‍ വകുപ്പിനോട് പറഞ്ഞു.

biden

മാര്‍-എ-ലാഗോയില്‍ നിന്ന് കോര്‍കോറന്‍ രേഖകളുടെ ഒരു ഫോള്‍ഡര്‍ തിരികെ നല്‍കി. ട്രംപിന്റെ നിര്‍ബന്ധപ്രകാരം, നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥരെ താന്‍ പരിശോധിച്ച സ്റ്റോറേജ് റൂമിലേക്ക് കൊണ്ടുപോയി. അവര്‍ക്ക് കൂടുതല്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. ട്രംപ് അഭിഭാഷകര്‍ ഇക്കാര്യങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലവും അവതരിപ്പിച്ചു.

ജൂണ്‍ മൂന്നിനു നടന്ന കൂടിക്കാഴ്ചയില്‍ തടസ്സമായില്ലെന്ന് ട്രംപിന്റെ നിയമ സംഘം പറയുന്നു. അനീതിയാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ട്രംപ് തിരഞ്ഞ സ്റ്റോറേജ് റൂം അന്വേഷണ സംഘത്തെ കാണിക്കുകയും അവരെ പരിശോധിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നുവെന്നു കോര്‍കോറന്‍ ചൂണ്ടിക്കാട്ടുന്നു. രേഖകള്‍ സ്വയം തയാറാക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കാനും ട്രംപ് തയാറായെന്ന് അദ്ദേഹം പറയുന്നു. 

Donald Trump (Photo-Tasos Katopodis/Getty Images/AFP)
ഡോണൾഡ് ട്രംപ് (Photo-Tasos Katopodis/Getty Images/AFP)

എന്നാല്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ വീക്ഷണകോണില്‍ ഇതു കണ്ണില്‍ പൊടിയിടാനുള്ള ട്രംപിന്റെ നീക്കമായിരുന്നു. ഉറപ്പുകളുടെ പാലിക്കല്‍ അപൂര്‍ണ്ണമായിരുന്നു, കൂടാതെ ഒളിപ്പിച്ചിട്ടില്ല എന്ന് ഉറപ്പു പറഞ്ഞ വസ്തുവില്‍ നിന്ന് എഫ്ബിഐ 101 രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകളും പിടിച്ചെടുത്തു.

ട്രംപിന്റെ കേസ് ബൈഡന്റെയോ പെന്‍സിന്റെയോ തുല്യമല്ല. ട്രംപ് അടിസ്ഥാനപരമായി സബ്പോണയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ബൈഡന്‍ പിന്നീട് ചെയ്തതുപോലെ റിസോര്‍ട്ടില്‍ മറ്റൊരു തിരച്ചില്‍ നടത്തുകയും മറ്റ് സ്വത്തുക്കളിലും സജീവമായി അന്വേഷിക്കാന്‍ അനുവദിക്കുകയും ചെയ്യണമായിരുന്നു. പക്ഷേ, ജൂണില്‍ നീതിന്യായ വകുപ്പ് മാര്‍-എ-ലാഗോയില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഡിപ്പാര്‍ട്ട്മെന്റ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതുവരെ കൂടുതല്‍ രഹസ്യരേഖകള്‍ റിസോര്‍ട്ടിലോ മറ്റേതെങ്കിലും വസ്തുവിലോ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ട്രംപിന്റെ അഭിഭാഷകര്‍ ശ്രമിച്ചില്ല എന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

English Summary : The difference between the Biden and Trump cases of classified documents

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS