ADVERTISEMENT

ടാമ്പാ ∙ മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ (മാറ്റ്) പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. ‘മാറ്റ്’ ഇലക്‌ഷൻ കമ്മീഷണർ ബാബു പോൾ സത്യവാചകം ചൊല്ലിക്കൊടുത്തു. സംവരണത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃനിരയിൽ കൊണ്ടുവന്നുവേണം എന്ന ആശയമാണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. ഡോ. ഉഷ മേനോൻ (സീനിയർ അസോസിയേറ്റ് വൈസ് പ്രസിഡന്റ്, യുഎസ്എഫ് ഹെൽത്ത്, ഡീൻ യുഎസ്എഫ് ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ്) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി. 

Also read : വ്യത്യസ്ത മേഖലകളിലെ വ്യക്തിത്വങ്ങളെ ആദരിച്ച് കെഎച്ച്എന്‍എ ഹിന്ദു കോൺക്ലേവ്

മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റുമാരായ അരുൺ ചാക്കോ, ബിഷിൻ ജോസഫ്, പുതിയ കമ്മിറ്റിയിൽ നിന്നുള്ള പ്രസിഡന്റ് സുനിത ഫ്ലവർഹിൽ, വൈസ് പ്രസിഡന്റ് ജിഷ തത്തംകുളം, സെക്രട്ടറി ഷിറ ഭഗവതുള, ട്രഷറർ അനഘ ഹരീഷ് എന്നിവരും, അഡ്വൈസറി കമ്മിറ്റിയിൽ നിന്നും ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ, വൈസ് ചെയർ ഷൈനി ജോസ്, മാത്തുക്കുട്ടി തോമസ്, ജോസ്‌മോൻ തത്തംകുളം, ബാബു പോൾ, സൂസി ജോർജ്, പ്രസിഡന്റ് എലെക്ട് ജിനോ വര്ഗീസ്, ഫ്ലോറിഡയിലെ വിവിധ മലയാളി അസോസിയേഷന്റെ പ്രതിനിധികളും ഫോമാ, ഫൊക്കാന പ്രതിനിധികൾ, മാറ്റിന്റെ വിവിധ സബ് കമ്മിറ്റി പ്രസിഡന്റുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഔപചാരികമായി നിർവഹിച്ചു. 

mat-varnotsav-3

 

mat-varnotsav-4

റിയ റെബേക്ക ജോർജ് (മാറ്റ് - കിഡ്സ് ഫോറം), റിഫെൽ റിയാസ് (മാറ്റ് - യൂത്ത് ഫോറം), പുഷ്പ മൈലപ്ര (മാറ്റ് - വിമൻസ് ഫോറം ), ഡോ. വെങ്കിട്ട് അയ്യർ (സീനിയർ ഫോറം), ലിൻഡോ ജോളി (പ്രസിഡന്റ് ഡേറ്റോണ മലയാളി അസോസിയേഷൻ), വർഗീസ് ജേക്കബ് (കൈരളി ആർട്സ് ക്ലബ്), രാജീവ് കുമാരൻ (ഓർമ്മ, ഒർലാൻഡോ), ഡോ. അനൂപ് പുളിക്കൽ (ഓർമ്മ ഒർലാൻഡോ), ഗ്രേസ് മരിയ ജോജി (ടാമ്പാ ബേ മലയാളി അസോസിയേഷൻ), ഫോമാ പ്രതിനിധികളായ ബിജു തോണിക്കടവിൽ (ഫോമാ ട്രഷറർ), ചാക്കോച്ചൻ ജോസഫ് (ഫോമാ ആർവിപി) ഫൊക്കാന പ്രതിനിധികളായ ബാബു സ്റ്റീഫൻ (ഫൊക്കാന പ്രസിഡന്റ്), ഡോ. കലാ ഷാഹി (ഫൊക്കാന സെക്രട്ടറി), ബിജു ജോൺ (ഫൊക്കാന ട്രഷറർ), ചാക്കോ കുര്യൻ (ഫൊക്കാന മുൻ ആർവിപി), എബിൻ (ഫോമ യൂത്ത് പ്രതിനിധി) സണ്ണി മറ്റമന (ഫൊക്കാന ട്രസ്റ്റീ ബോർഡ് കോ ചെയർമാൻ ), സജി മോൻ ആന്റണി (ഫൊക്കാന അഡ്വൈസറി കമ്മിറ്റി ), വേൾഡ് മലയാളി കൗൺസിൽ പ്രതിനിധികളായ സോണി കണ്ണോട്ട്തറ (ഡബ്യൂഎംസി പ്രസിഡന്റ് ഫ്ലോറിഡ റീജിയൻ), സ്മിത സോണി (ഡബ്യൂഎംസി വിമൻസ് ഫോറം സെക്രട്ടറി), ബ്ലെസ്സൻ മണലിൽ എന്നിവരും ഉദ്‌ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.

mat-varnotsav-5

 

mat-varnotsav-6

പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി), രശ്മി മേനോൻ (ജോയിന്റ് ട്രഷറർ), റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ), സ്മിത മന്നാഡിയാർ (ഗാർഡനിങ് കോഓർഡിനേറ്റർ), അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ) എന്നിവരും നിരവധി വൊളന്റിയർമാരും പരിപാടികൾക്ക് നേതൃത്വം കൊടുത്തു. 

 

വർണ്ണോത്സവം എന്ന പേരിനെ അന്വർഥമാക്കുന്ന പരിപാടികൾ ആയിരുന്നു ഉദ്‌ഘാടന വേദിയിൽ അരങ്ങേറിയത്. മാറ്റ് കമ്മിറ്റി അംഗങ്ങളുടെ ഓപ്പണിങ് തീം ഡാൻസ്, മീര നായർ, നന്ദിത ബിജേഷ്, ബബിത കാലടി, നിഷ ബിജു, TRIDENTZ Band, 50 ഓളം വരുന്ന കുട്ടികളെ ഉൾകൊള്ളിച്ചു കൊണ്ട് മാറ്റ് കിഡ്സ് ഫോറത്തിന്റെ ആഭ്യമുഖ്യത്തിൽ നടന്ന ഫാഷൻ ഷോ, കലാനികേതൻ സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിച്ച വിവിധങ്ങളായ കലാ പരിപാടികൾ കൊണ്ട് വർണ്ണാഭമായ ചടങ്ങു തന്നെയായിരുന്നു "വർണ്ണോത്സവം 2023 ". 

mat-varnotsav

 

സമൂഹത്തിലെ വിവിധ മേഖലകളിൽ തനതായ സംഭാവന നൽകിയ വ്യക്തിത്വങ്ങളായ അജി മാത്യു, ലൂക്ക് എബ്രഹാം എന്നിവരെ മാറ്റ് പൊന്നാടയണിയിച്ചു ആദരിച്ചു. ഇതു കൂടാതെ മാറ്റ് പിക്നിക്കിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്ക് സമ്മാനദാനം നടത്തി. 

 

കഴിഞ്ഞ 30 വർഷത്തെ പൊതു പ്രവർത്തനത്തിനിടയിൽ ഉരുത്തിരിഞ്ഞു വന്ന ആശയമാണ് വനിതകൾ മാത്രമുള്ള നേതൃത്വം. ഇത് സമൂഹത്തിനു മുഴുവൻ പോസിറ്റീവും മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന നീക്കം ആണെന്ന് പ്രസിഡന്റ് സുനിത ഫ്ലവർഹിൽ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ വർഷം മാറ്റ് ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളെ കുറിച്ച് അവലോകനം നടത്തി. 

 

തുടർന്ന് ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ, ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ, ഫൊക്കാന സെക്രട്ടറി ഡോ. കലാ സാഹീ, ഫോമാ ആർവിപി ചാക്കോച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ 9 വർഷമായി ടാമ്പയിലെ മലയാളികൾ മാറ്റിനു നൽകിവരുന്ന കരുതലിനും സ്നേഹത്തിനും  സഹകരണത്തിനും ട്രസ്റ്റി ബോർഡ് ചെയർമാൻ ജോമോൻ തെക്കേത്തൊട്ടിൽ നന്ദി അറിയിച്ചു. 

 

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ സെക്രട്ടറി ഷിറ ഭഗവതുള്ള മുഖ്യാതിഥി ഡോ. ഉഷ മേനോനും മെഗാ സ്പോൺസർ ന്യൂയോർക്കിൽ നിന്നുള്ള ഹെഡ്ജ് ബ്രോക്കറേജിനും മാറ്റിനോട് സഹകരിച്ചതിനു സജീ ഹെഡ്ജിനും നന്ദി അറിയിച്ചു. ഇതു കൂടാതെ മാറ്റിനു എന്നും പിന്തുണയായി നിന്നിട്ടുള്ള എല്ലാ സ്പോൺസേഴ്സിനും അഡ്വൈസറി ബോർഡിനും കമ്മറ്റി അഗംങ്ങൾക്കും ഷിറ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com