ട്രംപ് ആയിരുന്നെങ്കില്‍ ചൈനയുടെ ചാര ബലൂണ്‍ വെടിവച്ചിട്ടേനെ: മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍

china-baloon-marjorie-taylor-greene
ചൈനീസ് ബലൂൺ, മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍. ചിത്രം: ട്വിറ്റർ.
SHARE

വാഷിങ്ടൻ ∙ യുഎസിന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ചൈനയുടെ ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്താന്‍ പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെട്ട് ജനപ്രതിനിധി മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആയിരുന്നെങ്കില്‍ ഈ ബലൂണ്‍ ഇതിനകം തന്നെ വെടിവച്ചിടുമായിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിരോധ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മോണ്ടാന സംസ്ഥാനത്താണ് ബലൂൺ കണ്ടെത്തിയത്.

Also read: നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു

അവശിഷ്ടങ്ങള്‍ വീഴുമെന്ന ആശങ്കയുടെ പേരില്‍ ഇത് വെടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബലൂണ്‍ വെടിവച്ചിടുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ യുഎസ് പരിഗണിച്ചെങ്കിലും ജനങ്ങളുടെ ജീവനു ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് വേണ്ടെന്നുവച്ചത്. ബലൂണ്‍ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തു കൂടിയാണ് നീങ്ങുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനജീവിതത്തിന് ഭീഷണിയല്ലെന്നുമാണ് വിലയിരുത്തല്‍. 

‘ബൈഡന്‍ ഉടന്‍ തന്നെ ചൈനീസ് ചാര ബലൂണ്‍ വെടിവയ്ക്കണം. അമേരിക്കയില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ പ്രസിഡന്റ് ട്രംപ് ഒരിക്കലും സഹിക്കില്ലായിരുന്നു’–വ്യാഴാഴ്ച ഗ്രീന്‍ ട്വിറ്ററിൽ എഴുതി. 

സൈനികമായി യുഎസിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കാനഡയുമായി അതിർത്തി പങ്കിടുന്ന മോണ്ടാന സംസ്ഥാനം. 150 ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപണികൾ ഇവിടത്തെ മാൽമസ്ട്രോം എയർഫോഴ്സ് ബേസിലുണ്ട്.

വലതുപക്ഷ പ്രവർത്തകനും ഗൂഢാലോചന സൈദ്ധാന്തികനുമായ ജാക്ക് പോസോബിക്കിന്റെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ട്രംപ് ഗ്രീനിനോട് യോജിക്കുന്നതായി കാണപ്പെട്ടു. തെളിവുകളില്ലാതെ, ബലൂൺ താഴെയിറക്കാതിരിക്കാനുള്ള കൂടുതൽ മോശമായ കാരണത്തെക്കുറിച്ച് പോസോബിക് സൂചന നൽകി. മൊണ്ടാനയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിനെ തുടർന്നു യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് യാത്ര റദ്ദാക്കിയാതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.

English Summary : Marjorie Taylor Greene calls on Biden to shoot down Chinese spy balloon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS