ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ കെസിഎസിന്റെ ശക്തിശ്രോതസായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ  ഹോളിഡേ പാർട്ടി അവസ്മരണീയമായി. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേര്‍ന്ന സമ്മേളനം മലയാള സിനിമ നടിയും നർത്തകിയുമായ ഗീത ഉദ്ഘാടനം ചെയ്തു. വിമന്‍സ് ഫോറം പ്രസിഡന്റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിൻ തെക്കനാട്ടായിരുന്നു എം.സി. ടോസ്‌മി കൈതക്കത്തൊട്ടിയിൽ, മുഖ്യാതിഥി ഗീത, കെസിഎസ് പ്രസിഡന്റ് ജെയിൻ മാക്കിൽ, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷനല്‍ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട  ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട് എന്നിവർ തിരി തെളിച്ചു. 

ഫെബിൻ തെക്കനാട്ടിന്റെ ആമുഖത്തോടെ ആരംഭിച്ച പാർട്ടിയില്‍ ബേബി മേനമറ്റത്തിൽ, ബിനി ചാലുങ്കൽ എന്നിവരുടെ ഐസ് ബ്രേക്കറിലൂടെ ഏവർക്കും പരസ്പരം പരിചയപ്പെടുവാനും, കുസൃതിചോദ്യത്തിലൂടെ ഏറെ അടുത്ത് ബന്ധപ്പെടുവാനും സാധിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വിശിഷ്ടാധിധികളെ ഫെബിൻ തെക്കനാട്ട് സദസിന് പരിചയപ്പെടുത്തി. സിന്ധു പുളിക്കത്തൊട്ടിയിൽ പ്രാർഥനാ ഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് ഷൈനി വിരുത്തികുളങ്ങര സ്വാഗതവും, ടോസ്‌മി കൈതക്കത്തൊട്ടിയിൽ അധ്യക്ഷ പ്രസംഗവും, ജെയിൻ മാക്കിൽ ആശംസപ്രസംഗവും നടത്തി. ഷിക്കാഗോ കെസിഎസിൽ നേട്ടങ്ങൾ കൈവരിച്ച് അവാർഡ് നേടിയ പ്രതിഭ, ചാരി, ഫെബിൻ എന്നിവർക്ക് ഗീത പുനരസ്കാരങ്ങൾ നൽകി. ജോയിന്റ് സെക്രട്ടറി ഡോ. സൂസൻ ഇടുക്കുതറയിൽ കൃതജ്ഞതയും പറഞ്ഞു. 

വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, വിവിധതരം കലാപരിപാടികള്‍ എന്നിവ കോർത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് ഹോളിഡേ പാർട്ടി സംഘടിപ്പിച്ചത്. 

ടോസ്‌മി കൈതക്കത്തൊട്ടിയിൽ,  ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട്, ബിനി മണപ്പള്ളിൽ (ട്രഷറർ), ഡോ. സൂസൻ ഇടുക്കുതറയിൽ, ഏരിയ കോഓർഡിനേറ്റേഴ്സ് എന്നിവർ ഹോളിഡേ പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ടോമി ഇടത്തിൽ, സിറിൽ കട്ടപ്പുറം എന്നിവരായിരുന്നു ഗ്രാൻഡ് സ്പോൺസേർസ്. കെസിഎസ് വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ, ട്രഷറർ ബിനോയ് കിഴക്കനടിയിൽ എന്നിവർ പൊതുയോഗത്തിൽ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com