ADVERTISEMENT

ഡാലസ് ∙ ആത്മാവില്ലാത്ത ശരീരം മരണമാണെന്നു നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്നു ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അതു നമുക്ക് ജീവൻ നൽകുന്നു, അതിലൂടെ നല്ല പ്രവർത്തികൾ വെളിപ്പെടുകയും അതു നമ്മുടെ വിശ്വാസത്തിന് ജീവൻ നൽകുകയും ചെയ്യുമെന്നു  ഡോക്ടർ പറഞ്ഞു .

 

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ  ഭദ്രാസനത്തിലെ ഇടവകകളിൽ മെഡിക്കൽ സൺ‌ഡേയായി ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ ആരാധനാമധ്യേ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ചുങ്കത്തറ മാർത്തോമാ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ:റെയ്ന തോമസ് 

 

ആരോഗ്യമുള്ള സമൂഹം എല്ലാവരുടെയും ആഗ്രഹം ആണ്. കർത്താവിന്റെ പരസ്യ ശുശ്രൂഷയുടെ സുപ്രധാന ഭാഗമായിരുന്ന സൗഖ്യദായക ശുശ്രൂഷ സഭയിലൂടെയും മറ്റ് ആതുരശുശ്രൂഷ രംഗങ്ങളിലൂടെയും നിർവഹിച്ചു കൊണ്ടിരിക്കുന്നു.സഭയിലൂടെ നടക്കുന്ന ഈ മഹത്തായ ശുശ്രൂഷയെ ഓർക്കുന്നതിനും അതിൽ ഏർപ്പെട്ടിരിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുന്നതിനും പ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി ഫെബ്രുവരി 5നു മെഡിക്കൽ മിഷൻ ഞായറാഴ്ചയായി സഭാ ആചരിക്കുന്നതെന്നു ആമുഖമായി അവർ ചൂണ്ടിക്കാട്ടി. മെഡിക്കൽ മിഷൻ ഞായറാഴ്ച സമർപ്പിക്കുന്ന പ്രത്യേക സ്തോത്രകാഴ്ചയിൽ 25 ലക്ഷം രൂപയാണ് സഭ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു 

 

മെഡിക്കൽ മിഷൻ ഞായറാഴ്ച ഡാലസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നടന്ന വിശുദ്ധ കുർബാനക്ക് റവ ഷൈജു സി ജോയ് നേത്ര്വത്വം നൽകി .ലേ  ലീഡർ ജോതം സൈമൺ , ജൊഹാൻ, എബിൻ ,അനറ്റ് എന്നിവർ വിവിധ ശുശ്രുഷകളിൽ പങ്കെടുത്തു  

സെക്രട്ടറി ഡോ: തോമസ് മാത്യു നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com