ADVERTISEMENT

ടൊറന്റോ∙ കാനഡയിലെ ബെൽവിൽ സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ ഏലിയാസ്‌ തൃതീയൻ  പാത്രിയര്‍ക്കീസ് ബാവായുടെ (മഞ്ഞിനിക്കര ബാവാ) 91–ാം ഓർമപ്പെരുന്നാൾ ആഘോഷിക്കുന്നു.  

 

ഫെബ്രുവരി 11 ശനിയാഴ്ച  ഉച്ചകഴിഞ്ഞ് മൂന്നിന് ബെൽവിൽ സെന്റ് തോമസ് ആംഗ്ലിക്കൻ പള്ളിയിൽ  നടക്കുന്ന ഓർമപെരുനാൾ ചടങ്ങുകൾക്കു വികാരി ഫാ. പൗലോസ് വർക്കി വാഴക്കാലയിൽ കാർമികത്വം വഹിക്കും. കുർബാന, ധൂപപ്രാർത്ഥന, പ്രദക്ഷിണം എന്നിവയ്ക്കു ശേഷം നേർച്ചസദ്യയുമുണ്ടാകും.

 

ടൊറന്റോയിൽ നിന്ന് ഏകദേശം  180  കിലോമീറ്ററും കിങ്സ്റ്റണിൽ നിന്ന് ഏകദേശം  80 കിലോമീറ്ററും അകലെയാണു ബെൽവിൽ.  കൂടുതൽ വിവരങ്ങൾക്ക് ഫാ. പൗലോസ് വർക്കി (416-505-0107), ജോൺസൻ വർഗീസ് (437-214-5296) എന്നിവരുമായി ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com