ADVERTISEMENT

കലിഫോര്‍ണിയ ∙ കലിഫോര്‍ണിയ ലയൺസ് ക്ലബ് സ്റ്റുഡന്റസ് സ്പീക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് സംഘടിപ്പിച്ച ക്ലബ് തലത്തിലുള്ള പ്രസംഗ മത്സരത്തില്‍ സാൻഹോസെവാലി ക്രിസ്ത്യൻ ഹൈസ്കൂൾ വിദ്യാർഥി ആര്‍ണ നായർ ഒന്നാം സ്ഥാനത്ത്.

വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞടുത്ത പ്രഗൽഭരായ വിദ്യാർഥികളുമായി മൽസരിച്ചാണ് പത്താം ക്ലാസുകാരിയായ ആർണ ഒന്നാം സ്ഥാനത്ത് എത്തിയത്.

പെരിന്തൽമണ്ണ എളംകുളം സ്വദേശിയായ സുനിൽ കുമാർ മേനോന്റെയും അനുവിന്റെയും പുത്രിയാണ് ആർണാ നായർ.

പ്രഗൽഭരായ അഞ്ചു ജഡ്ജിമാരാണ് പ്രസംഗങ്ങൾ വിലയിരുത്തിയത്. വിവിധ തലങ്ങളിലുള്ള മൽസരകടമ്പകൾ കടന്നു സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയാൽ 21000 ഡോളർ സ്കോളർഷിപ്പ് തുക വിജയിക്ക് ലഭ്യമാകും. കൂടാതെ 15 ഡിസ്ട്രിക്ട് തല വിജയികൾക്ക് 4500 ഡോളർ വീതവും നാല് ഏരിയ തല വിജയികൾക്ക് 6500 ഡോളർ വീതവും ലഭ്യമാകും.

കലിഫോര്‍ണിയ ലയൺസ് ക്ലബ് സ്റ്റുഡന്റസ് സ്പീക്കർ മൽസരത്തിൽ വിജയികൾക്ക് ഓരോ വർഷവും ഒരു ലക്ഷം ഡോളറിലേറെ ഫൗണ്ടേഷൻ നൽകി വരുന്നു.

English Summary : Keralite student Arna Nair wins elocution competition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com