ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികം ജൂൺ  24ന് ശനിയാഴ്ച എൽമേസ്റ്റിലുള്ള വാട്ടർ ഫോർഡ് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തുന്നു. ഷിക്കാഗോ മലയാളി അസോസിയേഷൻ രൂപം കൊണ്ടിട്ട് 50 വർഷം പൂർത്തിയായതിന്റെ ഭാഗമായി നടത്തുന്ന ഈ ആഘോഷങ്ങളിൽ സെമിനാർ, ക്ലാസുകൾ, അവാർഡ് ദാനചടങ്ങ്, കലാപരിപാടികൾ, പൊതുയോഗം ഡിന്നർ എന്നിവ ഉണ്ടായിരിക്കും.

സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് 250 പേജുള്ള ഒരു സുവനീർ പുറത്തിറക്കും. സുവനീറിൽ വിവിധ കലാസൃഷ്ടികള്‍, ഫോമ/ഫൊക്കാന, അമേരിക്കയിലുള്ള മറ്റു സംഘടനകളുടെ വിവരങ്ങൾ, പൊതുവിവരങ്ങൾ, ഫാമിലി ഫോട്ടോകൾ, സ്പോൺസർഷിപ്പുകൾ എന്നിവ ഉൾക്കൊള്ളിച്ചുള്ളിക്കും.

cma-golden-jubilee-2

കൺവൻഷന്റെ ചെയർമാൻ ലെജി പട്ടരുമഠം, ഫിനാൻസ് ചെയർമാൻ ജോൺസൻ കണ്ണൂക്കാടൻ, സുവനീർ ചെയർമാൻ – അച്ചൻ കുഞ്ഞ് മാത്യു, കൺവൻഷൻ കോ. ചെയർ ഡോ. സിബിൾ ഫിലിപ്പ്, ഫിനാൻഷ്യൽ കോ ചെയർ– വിവീഷ് ജേക്കബ് എന്നിവരായിരിക്കും എന്ന് പ്രസിഡന്റ് ജോഷി വള്ളിക്കളം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com