ADVERTISEMENT

എഡ്‌മണ്ടൻ ∙ എഡ്‌മണ്ടൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എഡ്‌മണ്ടൻ  'ഹോപ്പ് മിഷൻ ' പ്രവർത്തനങ്ങൾക്ക് ഫെലോഷിപ്പിന്റെ പ്രസിഡന്റ് ഫാ.പോൾ ഡെന്നി രാമച്ചംകുടിയും, ട്രഷറർ ജോൺസൺ കുരുവിളയും ചേർന്ന് സാമ്പത്തിക സഹായം കൈമാറുകയുണ്ടായി .

എഡ്‌മണ്ടൻ നഗരത്തിലെ ഒൻപത് ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്‌മയാണ്‌  എക്യൂമെനിക്കൽ ഫെലോഷിപ്പ്.  സമൂഹത്തിന്റെ നന്മയ്ക്കായി  സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ ശക്തമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്നു. ഇതിന് നേതൃത്വം നൽകുന്നത് ബഹുമാനപ്പെട്ട വൈദികരും, അൽമായ പ്രതിനിധികളുമാണ്. 

edmonton-financial-aid-2

റവ.ജേക്കബ് എടക്കളത്തൂർ,  ഫാ.ബിന്നി കുരുവിള, ഫാ.തോമസ് പുതുപ്പറമ്പിൽ, ഫാ. ജോസ് സ്റ്റീഫൻ, ഫാ.പ്രിൻസ് , ഫാ.പോൾ ബെന്നി രാമച്ചംകുടി, ഫാ.ബിനു ഫിലിപ്പ്, ഫാ. ബേബി ജോൺ, ഡീ തോമസ് കുരുവിള, ഫാ. റോബിൻ കെ. ജോർജ് എന്നിവരാണ് നേതൃത്വം നൽകുന്നത്. കൂടാതെ അൽമായ ട്രസ്റ്റീ ആയി ആശിഷ് ജോർജ് സാം , സെക്രട്ടറിയായി ഡോക്ടർ സിനോജ് എബ്രഹാം , ജനറൽ കൺവീനറായി ജോൺസൻ കുരുവിളയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com