ADVERTISEMENT

ഫിലഡല്‍ഫിയ ∙ ജോ ബൈഡന് പ്രായം എണ്‍പതിനോട് അടുത്തു. ഇനിയൊരു പോരാട്ടത്തിന് ഇറങ്ങിയാല്‍ വയസ് 82 തികഞ്ഞതിനു ശേഷമാകും അത്. ഓർമ ശരിയല്ലെന്നാണ് ചിലർ  പരിഹസരിക്കുന്നത്. എന്നാലും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്ക് ബൈഡന്‍ അല്ലാതെ മറ്റൊരു സ്ഥനാർഥിയില്ലെന്നാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നതും. 

 

ബൈഡന്‍ തന്നെ മതി എന്ന് വെറുതേ അങ്ങ് പറയുകയല്ല. വാദങ്ങളും പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നു. ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി അംഗങ്ങള്‍ ശീതകാല യോഗത്തിനായി ഫിലഡല്‍ഫിയയില്‍ ഒത്തുകൂടുമ്പോള്‍, മിക്കവാറും എല്ലാവരും ഒരേ നിഗമനത്തിലെത്തിയിട്ടുണ്ട്, ബൈഡന്‍ പുലിയാണ്. അങ്ങേരില്ലെങ്കില്‍ ആരുമില്ല. ഒരു ദേശീയ പ്രചാരണത്തിന്റെ കാഠിന്യം ഏറ്റെടുക്കുന്നതില്‍ ബൈഡന് ബുദ്ധിമുട്ടുണ്ടെന്ന ചിന്ത ഉണ്ടെങ്കിലും മുന്നോട്ടു പോകാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. 

 

ഞങ്ങളുടെ പാര്‍ട്ടിയില്‍ ബൈഡനെ എതിര്‍ക്കുന്നിതനെക്കുറിച്ച് ആലോചിക്കുന്ന ആരുടെയും സംസാരമൊന്നും ഞാന്‍ കേള്‍ക്കുന്നില്ല, തന്റെ പ്രകടനത്തിന്റെ പാരമ്യത്തിലുള്ള പ്രസിഡന്റിനെ ആണ് ഞാന്‍ കാണുന്നത് ഡമോക്രാറ്റിക് ഗവര്‍ണേഴ്സ് അസോസിയേഷന്റെ ചെയര്‍മാനായ ന്യൂജഴ്സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറയുന്നു.

 

ഒരു സിറ്റിങ് പ്രസിഡന്റിനോടുള്ള വെല്ലുവിളികള്‍ സാധാരണഗതിയില്‍ വിരളണാണ്. എന്നാല്‍ ബൈഡനെതിരെ ഒറു മുറുമുറുപ്പ് പോലും ഇല്ലെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രായം പലരിലും അസ്വാരസ്യം സൃഷ്ടിക്കുകയും പ്രതിപക്ഷം അതൊരു വിഷയമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍. 

 

ഫിലഡല്‍ഫിയയില്‍, വെള്ളിയാഴ്ച വൈകുന്നേരം ബൈഡന്‍ സംസാരിച്ചപ്പോള്‍ പ്രതിനിധികള്‍ 'നാല് വര്‍ഷം കൂടി' എന്ന് ആവേശത്തോടെ വിളിച്ചു കൂവി. അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിശബ്ദമായ സംഭാഷണങ്ങളില്‍ ഒതുങ്ങി. ബൈഡനെ എതിര്‍ക്കുന്നവരെക്കുറിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും ഇതുവരെ ആരും മുന്നോട്ടു വരാത്തതോടെ  പ്രസിഡന്റിന് പാര്‍ട്ടിയില്‍ കാര്യമായ വെല്ലുവിളി ഉണ്ടാകില്ലെന്നു  വേണം അനുമാനിക്കാന്‍. പ്രൈമറി മത്സരത്തിന് വേണ്ടിയുള്ള മുറവിളികളൊന്നും ഇതുവരെ ഉയര്‍ന്നിട്ടുമില്ല. രഹസ്യ രേഖകള്‍ ബൈഡൻ തെറ്റായി കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിനിടയിലും അദ്ദേഹം സ്ഥാനാർഥിത്വവുമായി മുന്നോട്ടു പോവുകയാണ്. 

 

'ഞാന്‍ നിങ്ങളോട് ഒരു ലളിതമായ ചോദ്യം ചോദിക്കട്ടെ: നിങ്ങള്‍ എന്നോടൊപ്പമാണോ?' ബൈഡന്‍ ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിക്കിടെ ചോദിച്ചു. വലിയ കരഘോഷമായിരുന്നു മറുപടി. തിരഞ്ഞെടുപ്പിന് 641 ദിവസം ശേഷിക്കെ ഇപ്പോഴും പലതും അനിശ്ചിതത്വത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രവചനം പോലെ റിപ്പബ്ലിക്കന്‍ ഫീല്‍ഡിന്റെ രൂപവും അവ്യക്തമാണ്. ബൈഡന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, വസന്തത്തിന്റെ ആരംഭം വരെ അദ്ദേഹം തന്റെ പ്രചാരണം പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.

 

പ്രസിഡന്റുമായി അടുത്ത ആളുകള്‍ പറയുന്നതനുസരിച്ച്, ഒരു ക്യാംപെയ്ൻ മാനേജരെ നിയമിക്കുന്നത് പോലുള്ള പ്രധാന സംഗതികള്‍ ഇപ്പോഴും തുടരുകയാണ്.  ബൈഡന്‍ മത്സരിച്ചില്ലെങ്കില്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പ്രയോജനം ലഭിക്കുമായിരുന്നു. 

 

പല ഡെമോക്രാറ്റുകള്‍ക്കും അരനൂറ്റാണ്ടായി പാര്‍ട്ടിയുടെ അമരക്കാരനായ ബൈഡനെ എതിര്‍ക്കാന്‍ താല്‍പ്പര്യമില്ല. രണ്ടാം ടേമിലേക്കുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ ഫിറ്റ്‌നസിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. നിലവിലെ പ്രസിഡന്റുമാരെ പ്രൈമറി വെല്ലുവിളികള്‍ എങ്ങനെ ദുര്‍ബലപ്പെടുത്തി എന്നതിനെക്കുറിച്ചും അവര്‍ക്ക് നന്നായി അറിയാം.

 

76 വയസ്സുള്ള ട്രംപ് ജിഒപിയില്‍ വിജയിക്കുമെന്ന് പല ഡമോക്രാറ്റുകളും പ്രതീക്ഷിക്കുന്നതിന്റെ ഒരു കാരണം ബൈഡന്റെ പ്രായമാണ്. ട്രംപിന്റെ രാഷ്ട്രീയ ശക്തിയെക്കുറിച്ച് വര്‍ഷങ്ങളോളം വേവലാതിപ്പെട്ടതിന് ശേഷം, 2016 ല്‍ അദ്ദേഹത്തെ വിലകുറച്ച് കണ്ടതിന്റെ ഫലം അനുഭവിച്ച പല ഡെമോക്രാറ്റുകളും അദ്ദേഹത്തെ ഇപ്പോള്‍ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥി ആയാണ് കാണുന്നത്. പ്രത്യേകിച്ച് ബൈഡന് അദ്ദേഹം എതിരാളി അല്ലെന്ന നിഗമനത്തിലാണ് ഡമോക്രാറ്റുകള്‍. 

 

എന്നാല്‍, റോണ്‍ ഡിസാന്റിസ് അല്ലെങ്കില്‍ നിക്കി ഹേലിയെപ്പോലെയുള്ള എതിരാളി എത്തിയാല്‍ പസിഡന്റിന് കൂടുതല്‍ വെല്ലുവിളി ആകുമെന്നും ഇവര്‍ ഭയപ്പെടുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com