ടെക്സസിൽ കാണാതായ ജെയ്‌സൻ ജോണിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

search-for-jaison
SHARE

ഓസ്റ്റിൻ, ടെക്സസ്∙  ഞായറാഴ്ച പുലർച്ചെ മുതൽ ടെക്സസിൽ കാണാതായ മലയാളി ജെയ്‌സൻ ജോണിനു (30) വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു.രാവിലെ തന്നെ ഒട്ടേറെ മലയാളികൾ ലേഡി ബേർഡ് തടാകക്കരയിലെത്തി. സമീപ പ്രദേശങ്ങളിലെല്ലാം അവർ അരിച്ചു പെറുക്കി. ജെയ്‌സനെ അവസാനമായി കണ്ടതെന്നു  കരുതുന്ന വ്യക്തിയുമായി ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ സംസാരിച്ചു.ജെയ്‌സനെ  കാണാതായതെന്നു കരുതുന്ന തടാകത്തിന്റെ ഭാഗം അയാൾ ചൂണ്ടിക്കാണിച്ചു.ഇയാൾ പോലീസിനെ വിളിക്കാനും മറ്റും ശ്രമിക്കുന്നത് കണ്ടതായി സമീപത്തെ അപ്പാർട്ട്മെന്റിൽ നിന്നുള്ള ഒരു അമേരിക്കക്കാരനും സ്ഥിരീകരിച്ചു.

Also Read: മുൻ കാമുകിയെയും പിഞ്ചുകുട്ടികളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടായതായി കരുതുന്നില്ല. മുഖം കഴുകാനോ മറ്റോ ചെന്നപ്പോൾ അപകടം ഉണ്ടായതാവാമെന്ന നിഗമനമാണ് ഉളളത്. ഞായറാഴ്ച പുലർച്ചെ ഏകദേശം 2:18നാണ് ജെയ്‌സനെ  അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. തടാകത്തിന്റെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നും വിഡിയോ ദൃശ്യമുണ്ട് .  ന്യൂയോർക്കിലുള്ള പോർട്ട്ചെസ്റ്റർ എബനേസർ മാർത്തോമ്മാ ചർച്ച് അംഗങ്ങളാണ് കുടുംബം. മൂന്ന് ആൺമക്കളിൽ രണ്ടാമനാണ് ജെയ്‌സൺ. കഴിഞ്ഞദിവസം വെള്ളത്തിലും ഡ്രോണുകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിട്ടും  കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.

ജെയ്‌സനെ അവസാനമായി കണ്ടന്നു കരുതുന്ന  ലേഡി ബേർഡ് തടാകത്തിൽ  തfരച്ചിലിന് പോലീസും ഫയർ ഫോഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. ഫോമാ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, റവ. സാം മാത്യു എന്നിവരടക്കം ഒട്ടെറെ മലയാളികളും അവർക്കൊപ്പം ചേർന്നു. 

സംഭവവുമായി ബന്ധപ്പെട്ടു ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ  അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേർത്തു.

ഫോമയുടെ ടെക്സാസ് റീജിയൻ നേതാക്കളെയും ദേശീയ നേതാക്കളെയും മറ്റു പ്രവർത്തകരെയും കൂടാതെ ടെക്സാസ് ലോക്കൽ ഗവേർണിങ് ബോഡികളിൽ പ്രവർത്തിക്കുന്ന മലയാളികളെയും വിവിധ പത്രപ്രവർത്തകരെയും ഉൾപ്പെടുത്തി  കമ്മ്യൂണിറ്റി കോൾ വിളിച്ചു.

ടെക്സാസ് ഗവർണർ, ലോക്കൽ സിറ്റി മേയർ, പൊലീസ് ചീഫ്, മറ്റു ലോക്കൽ ഒഫീഷ്യൽസ് എന്നിവർ ഫോമ ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. 

English Summary: Search for Jaison John continue in Texas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS