ADVERTISEMENT

ന്യൂയോർക്ക്∙ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി  ആർ.ബാലഗോപാലനു  കൈമാറി. ചാരിറ്റി പ്രവർത്തനങ്ങൾക്ക്  എന്നും മാതൃകയായി നിൽക്കുന്ന ഒരു സംഘടയാണു വെസ്റ്റ്ചെസ്റ്റർ. കനിവിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ എപ്പോഴും  ഒരു സഹായ ഹസ്തമായി നിൽക്കുന്ന ഒരു അസോസിയേഷൻ കൂടിയാണ് വെസ്റ്റ്ചെസ്റ്റർ.  പ്രസിഡന്റ് ടെറൻസെൻ തോമസിന്റെ നേതൃത്വത്തിൽ ആണു ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയത്.

 

kaniv

കനിവ് എന്ന സംഘടന കേരളത്തിലെ പാവപെട്ടവരായ രോഗശയ്യയിൽ കഴിയുന്ന ആളുകളെ മെഡിക്കലി സഹായിക്കുന്ന സംഘടനയാണ്. .  ഒരു കൂട്ടം ചെറുപ്പക്കാരായ ആളുകളുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഈ  സംഘടനയുടെ പ്രവർത്തനം  വളരെ നല്ല രീതിയിൽ  മുന്നോട്ടു പോകുന്നത്. അഡ്വ.പി .കെ ജോൺസൻ, അഡ്വ. ഡി.എസ്. സുനിൽ എന്നിവർ ഈ  സംഘടനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. ആർ . ബാലഗോപാൽ  ഇവർക്ക് എല്ലാ  സഹായവുമായി മുന്നിൽ നിൽക്കുന്നു. ഈ ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വളരെ അധികം രോഗികൾക്കു വീൽ ചെയറുകൾ ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. 

 

കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ അസോസിയേഷനെ പ്രതിനിധികരിച്ചു മുൻ പ്രസിഡന്റും  ഫൊക്കാന പിആർഒയുമായ ശ്രീകുമാർ ഉണ്ണിത്താനാണു തുക ആർ. ബാലഗോപാലനു കൈമാറിയത്. ഈ അവസരത്തിൽ ആർ. ബാലഗോപാൽ  വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ചാരിറ്റി  പ്രവർത്തനങ്ങളെ പ്രശംസിക്കുകയും വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനുമായി  വളരെ നാളത്തെ അടുത്ത പരിചയമുണ്ടെന്നും താൻ  അമേരിക്ക സന്ദർശിക്കുന്ന  അവസരങ്ങളിൽ എല്ലാം അസോസിയേഷന്റെ  പ്രവർത്തനങ്ങളിൽ ബന്ധപ്പെടാറുണ്ടെന്നും സദസിനെ അറിയിച്ചു.  മുൻപും  ഈ  അസോസിയേഷൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്  വീട് ഉൾപ്പെടയുള്ള  ചാരിറ്റി പ്രവർത്തനങ്ങൾ കനിവിന്‌ വേണ്ടി  ചെയ്‌തിട്ടുണ്ട് എന്നും അറിയിച്ചു.  ഈ  ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് ടെറൻസൺ തോമസിനെ പ്രത്യേകം അഭിനന്ദിക്കുകയും ടെറൻസന്റെ  ചാരിറ്റി പ്രവർത്തനങ്ങളെ  പ്രശംസിക്കുകയും ചെയ്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com