
ന്യൂയോർക്ക് ∙ ടെക് സ്ഥാപനമായ സൂം പിരിച്ചുവിടലിന്റെ പാതയിൽ. കോവിഡിനെ തുടർന്ന് വളർന്ന കമ്പനിയാണ് സൂം. മെറ്റാ, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ സമീപ മാസങ്ങളിൽ വലിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച ടെക് സ്ഥാപനങ്ങളുടെ പട്ടികയിൽ സൂമും ചേരുന്നു.
കാണാതായ സൗത്ത് ടെക്‌സസ് ഡപ്യൂട്ടി കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി
കമ്പനി ഏകദേശം 1,300 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് സിഇഒ എറിക് യുവാൻ ചൊവ്വാഴ്ച അറിയിച്ചു. 2011ൽ സ്ഥാപിച്ച സൂം കോവിഡിനെ തുടർന്ന് അതിവേഗം വളർന്നു. 24 മാസത്തിനുള്ളിൽ വലുപ്പം മൂന്നിരട്ടിയായി വർധിച്ചുവെന്ന് യുവാൻ വിശദീകരിച്ചു.
വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള തന്റെ ശമ്പളം 98% കുറയ്ക്കുകയും 2023 ലെ കോർപ്പറേറ്റ് ബോണസ് ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ഉത്തരവാദിത്തം കാണിക്കുമെന്ന് യുവാൻ പറഞ്ഞു. സൂമിന്റെ എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ടീമിലെ അംഗങ്ങൾ അവരുടെ അടിസ്ഥാന ശമ്പളത്തിൽ 20% കുറയ്ക്കുകയും അവരുടെ കോർപ്പറേറ്റ് ബോണസ് നഷ്ടപ്പെടുത്തുകയും ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിന്റെ ആദ്യ വർഷങ്ങളിൽ സൂമിന്റെ വരുമാനം കുതിച്ചുയർന്നു. എന്നാൽ ആളുകൾ ഓഫിസുകളിലേക്കും നേരിട്ടുള്ള പരിപാടികളിലേക്കും മാറിയതിനാൽ നഷ്ടത്തിലായി. കോവിഡ് കനത്ത നാളുകളിൽ ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ച നിരവധി ടെക് കമ്പനികളിൽ ഒന്നാണ് സൂം.