വാഷിങ്ടൻ ∙ ടിക് ടോക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിന് ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻമാർ രംഗത്ത്. വിമർശനത്തിനു മറുപടിയായി ടിക് ടോക്കിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബൈഡൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കി.
Read also : വാഹനത്തിൽ നിന്നും കാറ്റലിറ്റിക് കൺവെർട്ടർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചു
ടിക് ടോക്കിന്റെ ചൈനീസ് ഉടമകൾ കമ്പനിയിലെ തങ്ങളുടെ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ ആപ്പ് നിരോധിക്കുമെന്ന് ബൈഡൻ അഡ്മിനിസ്‌ട്രേഷൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഫിയസ് എന്നറിയപ്പെടുന്ന യുഎസിലെ വിദേശ നിക്ഷേപ സമിതി അടുത്തിടെ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ബൈഡൻ ഭരണകൂടത്തിൻറെ ഒരു സുപ്രധാന മാറ്റമായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്. ടിക് ടോക് ബീജിങ് ആസ്ഥാനമായുള്ള ബെറ്റ് ഡാൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനിയുടെ 60% ഓഹരികൾ ആഗോള നിക്ഷേപകരുടെ ഉടമസ്ഥതയിലും,20% കമ്പനിയുടെ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ളതുമാണ്. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതിനകം തന്നെ ടിക് ടോക്കിനു നിരോധനം ഏർപ്പെടുത്തിയികരുന്നു .
English Summary: Biden administration blamed for not taking a strong stance against the national security threat posed by TikTok