ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം വനിത ദിനം ആഘോഷിച്ചു. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എഴുത്തുകാരി അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം കോ ഓർഡിനേറ്റർ ഡോ. സ്വർണ്ണം ചിറമേൽ സ്വാഗതവും ഷൈനി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോ. സെക്രട്ടറി ഡോ. സിബിൾ ഫിലിപ്പ് മീറ്റിംഗിന്റെ എംസി ആയിരുന്നു. ഡോ. റോസ് വടകരയുടെ നേതൃത്വത്തിൽ സ്വരരാഗ സന്ധ്യ എന്ന പേരിൽ സംഗീത മത്സരം നടത്തി. ആറ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ ശാന്തി ജയ്സൻ & ലീന ജോസഫ് ടീം ഒന്നാം സ്ഥാനം നേടി. മൈക്കിൾ മാണിപറമ്പിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയുമായിരുന്നു സമ്മാനം

2--Dr--Rose-Vadakara-Lamp-lighting-JPG

അമ്പിളി ജോർജ് & ടിനു പുത്തൻവീട്ടിൽ ടീം ആണ് രണ്ടാം സമ്മാനം നേടിയത്. ലീല ജോസഫ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും ഇവർക്കു ലഭിച്ചു. ഡോ. റോസ് വടകര സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും മൂന്നാം സ്ഥാനത്തിന് അർഹരായ ലക്ഷ്മി നായർ & റോഷിണിക്ക് നൽകി. ജസി തരിയത്തും ജയൻ മുളങ്ങാടും മത്സരത്തിന്റെ വിധി കർത്താക്കളായിരുന്നു. ലൗലി വർഗീസ് & ടീം, ജൂഡി തോമസ് & ടീം, ജോർജി തരിയത്ത് & ഡയാന സ്കറിയ എന്നിവരുടെ ഡാൻസും പരിപാടികൾക്ക് മോടി കൂട്ടി. സാറാ അനിൽ, ഡോ. സൂസൻ ചാക്കോ, ജൂബി വള്ളിക്കളം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

1--Adv--Redhy-Devi-Inagurate-JPG

സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, ജോ. ട്രഷറർ വിവീഷ് ജേക്കബ്, ബോർഡംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ, ഫിലിപ്പ് പുത്തൻപുരയിൽ, തോമസ് പൂതക്കരി, മനോജ് കോട്ടപ്പുറം, സജി തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫോമ നാഷനൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന നാഷനൽ വിമൻസ് ഫോറം ചെയർപേഴ്സൻ ബ്രിജീറ്റ് ജോർജ്, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് സുനൈന ചാക്കോ, ഷിക്കാഗോ മലയാളി  അസോസിയേഷൻ മുൻ പ്രസിഡന്റ് പി.ഒ. ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. ടോം ഈരുരിക്കൽ, ടോം & ജിനു ഫാമിലി, ഫിലിപ്പ് പുത്തൻപുര, ഡോ. സ്വർണ്ണം ചിറമേൽ & ടെറി ചിറമേൽ, ഷൈനി തോമസ്, ജോർജ് & ഷേർളി അമ്പലത്തുങ്കൽ, ഷിബു & സുഷ്മിത മുളയാനികുന്നേൽ എന്നിവരാണ് പരിപാടിയുടെ സ്പോൺസേഴ്സ്.

3-Chief-guest-and-executives-JPG

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com