ഗാർസെറ്റിയെ ഇന്ത്യയിലെ അംബാസഡറായി സെനറ്റ് അംഗീകരിച്ചു

eric-garcetti
SHARE

വാഷിങ്ടൻ ഡിസി ∙ രണ്ടു വർഷത്തെ പോരാട്ടത്തിനൊടുവിൽ  ലൊസാഞ്ചലസിലെ മുൻ മേയർ എറിക് ഗാർസെറ്റിയെ ഇന്ത്യയിലെ യുഎസ് അംബാസഡറായി സെനറ്റ് അംഗീകരിച്ചു. 42 നെതിരെ 52 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ചില ഡമോക്രാറ്റുകൾ ഗാർസെറ്റിയുടെ നിയമനത്തെ എതിർത്തുവെങ്കിലും നിരവധി റിപ്പബ്ലിക്കൻമാർ അദ്ദേഹത്തെ പിന്തുണച്ചു.

Read also : ടിക് ടോക് ഉയർത്തുന്ന സുരക്ഷാ ഭീഷണിക്കെതിരെ നിലപാട് സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി റിപ്പബ്ലിക്കൻമാർ

2021 ജൂലൈയിലാണ് ബൈഡൻ ഗാർസെറ്റിയെ നാമനിർദ്ദേശം ചെയ്തത്. ലൊസാഞ്ചലസില്‍ മേയറായിരിക്കെ ഒരു സഹായിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നതിനാൽ നിയമനം ഭാഗികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ ഗാർസെറ്റി ആരോപണങ്ങൾ നിഷേധിച്ചു..

ഇന്ത്യയിൽ രണ്ടു വർഷമായി സ്ഥിരം പ്രതിനിധി ഇല്ലാതിരുന്നത് അമേരിക്കയ്ക്കു നാണക്കേടുണ്ടാക്കിയിരുന്നു  ഈ ആരോപണങ്ങളെ മറികടക്കാൻ കഴിഞ്ഞത് പ്രസിഡന്റ് ബൈഡന്റെ രാഷ്ട്രീയ വിജയമാണ്. ഏകദേശം 2.7 ദശലക്ഷം ഇന്ത്യൻ കുടിയേറ്റക്കാർ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.

'ഞങ്ങൾക്ക് ഇപ്പോൾ ഒരു അംബാസഡർ ഉള്ളത് വളരെ നല്ല കാര്യമാണ്.  അമേരിക്കയും ഇന്ത്യയും തമ്മിലുള്ള  ബന്ധം വളരെ പ്രധാനമാണ്'. ന്യൂയോർക്കിൽ നിന്നുള്ള ഡമോക്രാറ്റും ഭൂരിപക്ഷ നേതാവുമായ സെനറ്റർ ചക്ക് ഷുമർ പറഞ്ഞു.

English Summary : Senate confirms Eric Garcetti as U.S. ambassador to India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS