ഇൻഡ്യാന∙ യുഎസിൽ 2021 ൽ മാതൃമരണ നിരക്കിലുണ്ടായത് വന്‍ വര്‍ധനവെന്ന് റിപ്പോർട്ട്. കറുത്തവർഗ്ഗക്കാരായ സ്ത്രീകളുടെ മരണനിരക്ക് വെള്ളക്കാരായ സ്ത്രീകളുടേതിനേക്കാൾ ഇരട്ടിയിൽ അധികമാണെന്നും റിപ്പോർട്ടിലുണ്ട്. 2021 ൽ 1,205 ഗർഭിണികൾ മരിച്ചതായി നാഷനൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2020 ൽ 861 ഉം 2019 ൽ 754 ഉം 2018 ൽ 658 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 2019 ല്‍ ഒരു ലക്ഷം ജനനങ്ങളിൽ 20.1 ശതമാനം ആയിരുന്നു ശരാശരി മരണനിരക്ക്. എന്നാലത് 2021 ൽ 32.9 ശതമാനമായി ഉയര്‍ന്നു.
കറുത്തവർഗ്ഗക്കാരായ സ്ത്രീകളിലെ മാതൃമരണനിരക്ക് 2021ൽ 100000 ജനനങ്ങളിൽ 69.9 ആയി ഉയർന്നു. വെള്ളക്കാരായ സ്ത്രീകളുടെ മരണനിരക്കിന്റെ 2.6 മടങ്ങ് വർധനവാണിത്. 2020 മുതൽ 2021 വരെ, ഗർഭിണികളോ മുൻ വർഷത്തിനുള്ളിൽ പ്രസവിച്ചവരോ ആയ തദ്ദേശീയരായ അമേരിക്കൻ, അലാസ്ക സ്വദേശികളായ സ്ത്രീകളിൽ മരണനിരക്ക് ഇരട്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read Also: ഡാലസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും; വൈദ്യുതി വിതരണം മുടങ്ങി
മൂന്നു പതിറ്റാണ്ടായി അമേരിക്കയിലെ മാതൃമരണ നിരക്കിൽ വർധനവാണുള്ളത്. കോവിഡ് കാലം മാതൃമരണ നിരക്ക് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചെന്ന് ദ അമേരിക്കൻ കോളജ് ഓഫ് ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് മരിച്ച ഗർഭിണികളിൽ ഭൂരിഭാഗവും വാക്സീൻ എടുത്തിരുന്നില്ല. 70% ഗർഭിണികൾക്കും കോവിഡ് വാക്സീനുകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ ഏകദേശം 20% പേർക്ക് മാത്രമേ ബിവാലന്റ് ബൂസ്റ്ററുകൾ ലഭിച്ചിട്ടുള്ളു. കോവിഡിന്റെ ആദ്യ വർഷത്തിൽ മാസം തികയാതെയുള്ള നവജാതശിശുക്കളുടെ ജനനങ്ങൾ ചെറുതായി കുറഞ്ഞു. എന്നാൽ ഡെൽറ്റ കുതിച്ചുചാട്ടത്തിന്റെ വർഷമായ 2021 ൽ അവ കുത്തനെ ഉയർന്നു. 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായും പഠന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
English Summary: maternal death rate in us rose in