ഫിലഡൽഫിയ∙ ഭരതം ഡാൻസ് അക്കാദമിയുടെ വാർഷികാഘോഷം വിപുലമായി നടന്നു. ഫിലഡൽഫിയയിലെ നോർത്ത് ഈസ്റ്റ് ക്ളീൻ ലൈഫ് തിയറ്ററിലായിരുന്നു ആഘോഷം. നൃത്ത വർഷിണി അവാർഡ് ജേതാവ് നിമ്മി റോസ് ദാസാണ് അക്കാദമിക്ക് നേതൃത്വം നൽകുന്നത്. ഭരതനാട്യം, കഥക്, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയവ 80 വിദ്യാർഥികൾ അവതരിപ്പിച്ചു.

പതിനാറ് നൃത്ത ഇനങ്ങളാണ് പരിപാടിയിൽ അവതരിപ്പിച്ചത്. സിനിമാറ്റിക്ക് നൃത്തവും അവതരിപ്പിച്ചു. നിമ്മി റോസാണ് നൃത്തങ്ങൾ കൊറിയോഗ്രഫി ചെയ്തത്. കെയ്റ്റ്ലിൻദാസ് അമേരിക്കൻ ദേശീയഗാനവും ജെയ്സൺ ഫിലിപ് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. ജിജു മാത്യൂ, നെഡ് ദാസ് എന്നിവർ ഛായാഗ്രഹണം നിർവഹിച്ചു. നിമ്മി റോസ് ദാസിന്റെ അധ്യാപനത്തെ വിദ്യാർഥിനികളുടെ മാതാപിതാക്കൾ പ്രശംസിച്ചു.



