ADVERTISEMENT

ഒർലാൻഡോ( ഫ്ലോറിഡ) ∙ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്താൽ പ്രതിഷേധങ്ങളോ അക്രമങ്ങളോ വേണ്ടെന്ന് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പ്രവർത്തകരോട് അഭ്യർഥിച്ചു. 

Read also : റെസ്‌പിറേറ്ററി കെയറിൽ ലോകത്തെ ആദ്യ പിഎച്ച്ഡി ഇന്ത്യൻ ഡോക്ടർക്ക്

2016-ലെ പ്രചാരണത്തിനിടെ മുതിർന്ന ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതിനെക്കുറിച്ചുള്ള മാൻഹട്ടൻ ഡിഎ ആൽവിൻ ബ്രാഗിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. അക്രമസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജനങ്ങൾ ഈ വിഷയത്തിൽ പ്രതിഷേധിക്കുമെന്ന് ഞാൻ കരുതുന്നില്ല’– ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ മക്കാർത്തി ഞായറാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആളുകളെ ബോധവൽക്കരിക്കാൻ ട്രംപ് മറ്റുള്ളവരോട് ആവശ്യപ്പെടുകയാണെന്നും മക്കാർത്തി അഭിപ്രായപ്പെട്ടു.

‘ട്രംപ് ദോഷകരമായ രീതിയിൽ ഒന്നും സംസാരിച്ചിട്ടില്ല’– ആവർത്തിച്ചു. ‘ആരും പരസ്‌പരം ഉപദ്രവിക്കരുത്. നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാകുകയാണെങ്കിൽ അങ്ങനെയൊന്നും ഒന്നും സംഭവിക്കില്ല’– മക്കാർത്തി പറഞ്ഞു.

English Summary: McCarthy calls for no protests or violence if Trump is arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com