ADVERTISEMENT

അറ്റ്‌ലാന്റ∙  ജൂലൈ 13 മുതൽ 16 വരെ അറ്റ്‌ലാന്റയിൽ നടക്കുന്ന നോർത്ത് അമേരിക്കൻ ദൈവ സഭകളുടെ സമ്മേളനത്തിന്റെ കിക്ക് ഓഫ് മീറ്റിങ് ഫെബ്രുവരി 11നു കാൽവറി അസംബ്ലിയിൽ പാസ്റ്റർ ഷിബു തോമസിന്റെ നേതൃത്വത്തിൽ നടന്നു. അറ്റ്‌ലാന്റാ ദൈവ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സി. വി. ആൻഡ്രൂസിന്റെ പക്കൽ നിന്നും ആദ്യ റജിസ്ട്രേഷൻ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസ്, ട്രഷറാർ ജോഷ്വ ജോസഫ് എന്നിവർ ഏറ്റുവാങ്ങി. പ്രസ്തുത മീറ്റിങ്ങിൽ സെക്രട്ടറി എബി ജോയ്, യൂത്ത് കോഓർഡിനേറ്റർ പാസ്റ്റർ സിബി തോമസ് എന്നിവരും നാഷനൽ പ്രതിനിധികളും ലോക്കൽ കമ്മിറ്റി കൺവീനർ പാസ്റ്റർ എബ്രഹാം തോമസ്, കോഓർഡിനേറ്റർ പാസ്റ്റർ ബൈജു തേവതേരിൽ, സെക്രട്ടറി ജോൺസ് എബ്രഹാം, ട്രഷറാർ ഫിലിപ്പ് ഉമ്മൻ എന്നിവരെ കൂടാതെ മറ്റ് കമ്മിറ്റി അംഗങ്ങളും  സഹോദര സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിച്ചു.

ആദ്യ രജിസ്ട്രേഷൻ റവ. സി. വി. ആൻഡ്രൂസിൽ നിന്നും റവ. ഷിബു തോമസ് ഏറ്റുവാങ്ങുന്നു. മോൻസി ശാമുവേൽ, ജോഷ്വ ജോസഫ്, എബി ജോയ്, സിബി തോമസ് എന്നിവർ സമീപം.
ആദ്യ രജിസ്ട്രേഷൻ റവ. സി. വി. ആൻഡ്രൂസിൽ നിന്നും റവ. ഷിബു തോമസ് ഏറ്റുവാങ്ങുന്നു. മോൻസി ശാമുവേൽ, ജോഷ്വ ജോസഫ്, എബി ജോയ്, സിബി തോമസ് എന്നിവർ സമീപം.

സഹോദരീ പ്രവർത്തന രംഗത്തെ പ്രതിനിധികരിച്ചു ഷീല തോമസ് (പ്രസിഡന്റ്), ദീനാ ഡാനിയേൽ (വൈസ് പ്രസിഡന്റ്) എന്നിവർ സംബന്ധിക്കുകയും പ്രവർത്തനത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രസ്തുത മീറ്റിങ്ങിൽ റവ. വില്യം ലീ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ കെ. ജെ. മാത്യു ആശംസ  അറിയിച്ചു.

അറ്റ്ലാന്റാ സിറ്റിയുടെ വടക്കൻ പ്രദേശമായ ഡുലൂത്തിലുള്ള 13000 പേർക്ക് ഇരിക്കാവുന്ന ഗ്വിന്നറ്റ് എറീന കൺവൻഷൻ സെന്ററാണ് ഭാരവാഹികൾ തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര നിലയിലുള്ള താമസ സൗകര്യങ്ങളും ഇതിനടുത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. 

സമ്മേളനത്തിന്റെ ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (പ്രസിഡന്റ്), റവ. ഫിന്നി വർഗീസ് (വൈസ് പ്രസിഡന്റ്), എബി ജോയ് (സെക്രട്ടറി), ജോഷ്വ ജോസഫ് (ട്രഷറാർ), റവ. സിബി തോമസ് (യൂത്ത്) എന്നിവരെ കൂടാതെ നാഷനൽ– ലോക്കൽ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.

മേയ് 15 നു മുൻപായി റജിസ്റ്റർ ചെയ്താൽ താമസം – ഭക്ഷണ സൗകര്യങ്ങൾക്ക് പ്രത്യേകമായ ഇളവ് ലഭിക്കുന്നതാണ്. വിവിധ നിലകളിൽ സ്പോൺസർ  ചെയ്യാൻ ആഗ്രഹിക്കുന്നവരും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ :www. nacogconference.com എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com