അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശിച്ച് ബൈഡന്‍
Mail This Article
വാഷിങ്ടൻ ∙ അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡന്‍ നാമനിർദേശം ചെയ്‌തു. വൈറ്റ് ഹൗസ് നിര്‍ദ്ദേശം സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിഷ ദേശായി ബിസ്വാള്‍ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും രാജ്യാന്തര വികസന പരിപാടികളിലും ദീര്‍ഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്. നിലവില്‍ ഇവര്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷനല്‍ സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ ഇനിഷ്യേറ്റീവുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സിലിന്റെയും മേല്‍നോട്ടം വഹിക്കുന്നുമുണ്ട്.
സ്റ്റേറ്റ് ആന്‍ഡ് ഫോറിന്‍ ഓപ്പറേഷന്‍സ് സബ്കമ്മിറ്റിയില്‍ സ്റ്റാഫ് ഡയറക്ടറായും, ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയിയിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സൗത്ത്, സെൻട്രൽ ഏഷ്യൻ അഫയേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറിയായി നിഷ സേവനമനുഷ്ഠിച്ചു,
സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ്കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും, കൂടാതെ പ്രതിനിധി സഭയിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ പ്രഫഷനൽ സ്റ്റാഫായും പ്രവർത്തിക്കുന്നു