ADVERTISEMENT

ഡിസ്ട്രോയ്റ്റ് ∙ അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ, തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ  ഈ കാലഘട്ടത്തിനു   കഴിഞ്ഞിട്ടുണ്ടോയെന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്നു ബിഷപ്പ് റാഫേൽ തട്ടിൽ. ഇ​ന്‍റർനാ​ഷ​ണ​ല്‍ പ്രെ​യ​ര്‍​ലൈ​ൻ സം​ഘ​ടി​പ്പി​ച്ച പ്രാ​ർ​ഥ​നാ സ​മ്മേ​ള​നത്തിൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നടത്തുകയായിരുന്നു ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ്പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ.

ലൂക്കോസിന്റെ സുവിശേഷം പതിനഞ്ചാം അധ്യായം 11 മുതൽ 16 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ധൂർത്തപുത്രനെ പാപത്തിന്റെ പാതയിലേക്ക് നയിച്ച വിവിധ പ്രലോഭനങ്ങളെ കുറിച്ച് ബിഷപ്പ് പ്രതിപാദിച്ചു. പാപം ആരംഭിക്കുന്നത് മനുഷ്യൻ ദൈവത്തിന്റെ കല്പനകളുടെ  വളയം ഉപേക്ഷിക്കുവാൻ തീരുമാനിക്കുമ്പോൾ ആണ്. പാലിക്കപ്പെടേണ്ടത് പാലിക്കപ്പെടാ​​​തി​​​രിക്കുന്നതാണ് പാപം എന്ന് മനസ്സിലാക്കണം! ദൈവത്തെ മാറ്റി നിർത്തുന്ന, മാതാപിതാക്കളെ മാറ്റിനിർത്തുന്ന ,സഹോദരങ്ങളെ മാറ്റിനിർത്തുന്ന, വിവാഹ പങ്കാളികളെ മാറ്റി നിർത്തുന്ന  സന്ദർഭങ്ങൾ  നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകരുത്. ദൂർത്തു പുത്രൻ എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു , എല്ലാവരെയും മാറ്റി നിർത്തി  ദൂരവേ പോയതിന്റെ ദുരന്ത  ഫലങ്ങളാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാതെ ജീവിതത്തെ ഭദ്രമായി സൂക്ഷിക്കുവാൻ നോബ് കാലഘട്ടത്തിൽ മാത്രമല്ല തുടർ ജീവിതത്തിലും നമുക്കു പ്രതിജ്ഞയെടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മു​​​ന്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കാ​​​ലം​​​ചെ​​​യ്ത മാ​​​ര്‍ ജോ​​​സ​​​ഫ് പൗവത്തിലിന് ഇൻറർനാഷനൽ പ്രെയർ ലൈൻ കുടുംബത്തിന്റെ ആദരാഞ്ജലികൾ  അർപ്പിച്ചു.  സമ്മേളനത്തിൽ കോഓർഡിനേറ്റർ  സി വി സാമുവേൽ അനുശോചന സന്ദേശം വായിച്ചു. പി​​​താ​​​വ് ​​​ആ​​​ത്മീ​​​യ​​​ചൈ​​​ത​​​ന്യം​​​കൊ​​​ണ്ട് സ​​​ഭ​​​യെ​​​യും സ​​​മൂ​​​ഹ​​​ത്തെ​​​യും പ്ര​​​കാ​​​ശി​​​പ്പി​​​ക്കു​​​ക​​​യും വ​​​ഴി​​​ന​​​ട​​​ത്തു​​​ക​​​യും​​​ ചെ​​​യ്ത ഇ​​​ട​​​യ​​​ശ്രേ​​​ഷ്ഠ​​​നാ​​​യി​​​രു​​​ന്നുവെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എല്ലാവരെയും സ്നേഹിക്കുകയും ആദരിക്കുകയും സഭകൾ തമ്മിലുള്ള  ഐക്യത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന പിതാവ്  മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​ൗവ​​​ത്തി​​​ലി​​​ന്റെ വിയയോഗത്തിൽ  ഇൻറർനാഷനൽ പ്രെയർ ലൈൻ കുടുംബത്തിന്റെ ദുഃഖവും അനുശോചനവും അറിയിക്കുന്നതോടൊപ്പം റോമൻ കത്തോലിക്ക സഭ വിശ്വാസ സമൂഹത്തിന്റെ  ദുഃഖത്തിൽ ഐപിഎൽ കുടുംബം പങ്കുചേരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പിന്റെ  സ്മരണാർത്ഥം ഒരുനിമിഷം  മൗനം ആചരിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട കെ. പി. കുരുവിള അച്ചൻ (ഹൂസ്റ്റൺ )പ്രാരംഭ പ്രാർഥനയ്ക്ക്  നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് കോഓർഡിനേറ്റർ  സി വി എസ്  ആമുഖപ്രസംഗം നടത്തിയതിനു ശേഷം എല്ലാവരെയും സ്വാഗതം ചെയ്തു  

 

ഇ​ന്‍റർനാ​ഷ​ന​ല്‍ പ്രെ​യ​ര്‍​ലൈ​ൻ പ്രസിഡന്റ്  ടി. എ. മാത്യു  മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകുകയും എല്ലാവർക്കും  നന്ദി അറിയിക്കുകയും ചെയ്തു. അഭിവന്ദ്യ തട്ടിൽ പിതാവിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം പ്രാർഥന സമ്മേളനം സമാപിച്ചു . ഷിജു ജോർജ് ടെക്നിക്കൽ സപ്പോർട്ട്  നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com