ഹൂസ്റ്റണ്‍ ∙ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചർ 2023 ജൂലൈയിൽ ഹൂസ്റ്റണിൽ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷനിൽ പങ്കെടുക്കും. ടീച്ചറുടെ സാന്നിധ്യം സംഘടനയ്ക്ക് ഊർജം നൽകുമെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.
മന്ത്ര ഗ്ലോബൽ കൺവൻഷനുള്ള തയാറെടുപ്പുകൾ ഹൂസ്റ്റണിൽ അതിവേഗം പുരോഗമിക്കുന്നു. വിവിധ കമ്മിറ്റികളിലായി പ്രായ ഭേദമെന്യേ ഇരുനൂറോളം സന്നദ്ധ പ്രവർത്തകർ ഇതിനായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരുടെ സംഗമം കൂടിയാവും മന്ത്രയുടെ പ്രഥമ കൺവൻഷൻ.