ADVERTISEMENT

ഹൂസ്റ്റൺ∙ ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രഫ.ഗോപിനാഥ്  മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു.

 

അടുത്ത കാലത്തു പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പ്രഫ.മുതുകാട് തിരുവനന്തപുരത്തു സ്ഥാപിച്ച മാജിക് പ്ലാനറ്റിനോടു ചേർന്നു ഭിന്ന ശേഷിക്കാർക്കു വേണ്ടി സ്ഥാപിച്ച "Different Art Center" ഇന്നു ലോക ശ്രദ്ധയാകർഷിച്ച സ്ഥാപനമാണ്.             

 

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ ( 12803, Sugar Ridge Blvd, Stafford, TX 77477) നടക്കുന്ന പ്രത്യേക പരിപാടി മാർച്ച് 24 നു വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെയാണു ക്രമീകരിച്ചിരിക്കുന്നത്. ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ശാരീരികവും  മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി ആരംഭിച്ച "ഹോപ് "(H.O.P.E) ന്റെയും ഇടവകയിലെ യുവജനസഖ്യത്തിന്റെയും ഇംഗ്ലീഷ് ഗായകസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

റവ. ഡോ. ഈപ്പൻ വർഗീസ്, റവ. സന്തോഷ് തോമസ്, ഏബ്രഹാം ശാമുവേൽ, ക്രിസ്റ്റഫർ ജോർജ്, സാജൻ. ടി.ജോൺ , റജി.വി.കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com