ADVERTISEMENT

ഹൂസ്റ്റൺ‌/ ടെക്‌സസ്∙ ട്രിനിറ്റി മാർത്തോമ യുവജന സഖ്യം ഹൂസ്റ്റണിൽ റീജിയനൽ എക്യുമെനിക്കൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 24 മുതൽ 26 വരെയാണ് ടൂർണമെന്റ്. അൽമെഡ ജെനോവ റോഡിൽ സ്ഥിതി ചെയ്യുന്ന ട്രിനിറ്റി സെന്ററാണ് വേദി. ഡാളസ്, ഒക്ലഹോമ, ഓസ്റ്റിൻ, ഹൂസ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. വിജയികൾക്കു ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും. 

റവ. സാം കെ. ഈസോ, റവ. റോഷൻ വി. മാത്യൂസ് എന്നിവരോടൊപ്പം ട്രിനിറ്റി യുവജനസഖ്യം ഒരുമിച്ചു ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മനുഷ്യരെ ഒരുമിച്ചു കൊണ്ടുവരാനുള്ള മികച്ച മാർഗമാണ് സ്‌പോർട്‌സെന്ന് റവ. സാം കെ. ഈസോ പറഞ്ഞു. ബാഡ്മിന്റൺ പ്രേമികളെ ആവേശകരമായ മത്സരങ്ങളിലേക്ക് ക്ഷണിക്കുകയാണ് ട്രിനിറ്റി യുവജനസഖ്യം. കൂടുതൽ വിവരങ്ങൾക്ക്, റവ. സാം കെ. ഈസോ, റവ. ​​റോഷൻ വി. മാത്യൂസ്, വിജു വർഗീസ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

English Summary: badminton tournament in houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com