ADVERTISEMENT

ബ്രൂക്ക്ലിൻ (ന്യൂയോർക്ക്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കിക്കോഫ് മീറ്റിംഗിന് ബ്രൂക്ക്ലിൻ സെന്റ് ബസേലിയോസ് ഓർത്തഡോക്സ് ഇടവക വേദിയായി. മാർച്ച് 19 ഞായറാഴ്ച ഫാമിലി & യൂത്ത് കോൺഫറൻസ് ടീം ബ്രൂക്ക്ലിൻ സെന്റ് ബസേലിയോസ് ഓർത്തഡോക്സ്  ഇടവക സന്ദർശിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസിന് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. 

 

family-youth-conference-registration-brooklyn2

ഇടവക വികാരി ഫാ. ജോർജ് മാത്യു ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. തന്റെ ആമുഖത്തിൽ, ഫാ. മാത്യു കോൺഫറൻസിനെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. കോൺഫറൻസ് പ്രധാനം ചെയ്യുന്ന ആത്മീയ കൂട്ടായ്മയ്ക്കും പഠനത്തിനും അവിസ്മരണീയമായ ഓർമകൾക്കും ഏവരും  പങ്കെടുക്കുവാൻ അദ്ദേഹം ഇടവക അംഗങ്ങളെ ആഹ്വാനം ചെയ്തു.

 

family-youth-conference-registration-brooklyn3

ഭദ്രാസന കൗൺസിൽ അംഗം ജോബി ജോൺ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിനെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിശദാംശങ്ങൾ നൽകുകയും ചെയ്തു. കോൺഫറൻസ് ട്രഷറർ മാത്യു ജോഷ്വ റജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സ്പോൺസർഷിപ്പിനെക്കുറിച്ചും വിശദമായി സംസാരിച്ചു.

 

ഇടവക സെക്രട്ടറിയും ഭദ്രാസന അസംബ്ലി അംഗവുമായ തോമസ് വർഗീസ്, സുവനീറിന്‌ ആശംസകൾ നൽകി. കോൺഫറൻസിൽ റജിസ്റ്റർ ചെയ്യാനും പിന്തുണയ്ക്കാനും എല്ലാവരേയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇടവകയ്ക്ക് വേണ്ടി ട്രസ്റ്റി വിൻസൺ പി.മാത്യു ഇടവകയുടെ ആശംസകൾ സുവനീറിന് കൈമാറി. കോൺഫറൻസിൽ റജിസ്റ്റർ ചെയ്തും സുവനീറിൽ അഭിനന്ദനങ്ങളോ പരസ്യങ്ങളോ ചേർത്തും നിരവധി ഇടവക അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു.

 

പിന്തുണ വാഗ്ദാനം ചെയ്തവരിൽ ഷാജി ജോസഫ് (മലങ്കര അസോസിയേഷൻ അംഗം), റോയ് ഒ ബേബി, വർഗീസ്  ‌മാത്യു, വിൻസൺ മാത്യു, ജോൺ വർഗീസ്, ആലീസ് ഈപ്പൻ, ജോയ്‌സൺ വർഗീസ്, റോബിൻ മാത്യു, ഷാജി മാത്യു, ബിജി തോമസ്, അനീഷ് കെ ജോസ്, ജോർജ്ജ് വർഗീസ്, തോമസ് വർഗീസ്  എന്നിവർ ഉൾപ്പെടുന്നു.

 

2023 ജൂലൈ 12 മുതൽ 15 വരെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com