ADVERTISEMENT

ഹൂസ്റ്റൺ ∙ യുവ ഗായകരായ വിധു പ്രതാപും ജോത്സനയും സച്ചിൻ വാര്യരും ആര്യ ദയാലും ഒരുമിക്കുന്ന സംഗീത സായാഹ്നം ‘ഹൈ ഓണ്‍ മ്യൂസിക് 2023’ ന്റെ ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് നടത്തി. മാർച്ച് 18ന് വൈകിട്ട് ആറിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ ആസ്ഥാന മന്ദിരമായ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ വച്ചായിരുന്നു പരിപാടി.

ഹൈ ഓൺ മ്യൂസിക് 2023 സംഗീത പരിപാടിയുടെ മുഖ്യ സ്പോൺസർമാരിൽ ഒരാളായ ജെയിംസ് ഓലൂട്ടിനെ ആദരിക്കുകയും സ്റ്റാഫോർഡ് സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കെൻ മാത്യുവിന് ആദ്യ ടിക്കറ്റ് നൽകിയുമാണ് കിക്ക്‌ ഓഫ് നടത്തിയത്.

high-on-music-2023-1

ഏപ്രിൽ 22ന് വൈകിട്ട് ആറിന് സെന്റ് ജോസഫ് ഹാളിൽ വച്ചാണ് സംഗീത സായാഹ്നം. പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ www.maghusa.org എന്ന വെബ്സൈറ്റിലൂടെയും ലഭ്യമാണ്. ആവേശകരമായ പ്രതികരണമാണ് എല്ലാ വിഭാഗം മലയാളികളിൽ നിന്നും ഈ പരിപാടിയുമായി ബന്ധപ്പെട്ടു ലഭിക്കുന്നതെന്നു അസോസിയേഷൻ പ്രസിഡന്റ് ജോജി ജോസഫ് അറിയിച്ചു. 2023 ൽ സമ്മറിന്റെ വരവറിയിച്ചു കൊണ്ട് ഹൂസ്റ്റണിൽ ആദ്യമായി നടക്കുന്ന മെഗാ പരിപാടിയാണിതെന്നും ജോജി ജോസഫ് സൂചിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com