ADVERTISEMENT

ഫ്ലോറിഡ∙ വിപുലമായ പരിപാടികളോടെ 'മാറ്റ് ഡേ' ആഘോഷിക്കാൻ മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ. മാർച്ചു 25 നു ക്നായി തോമൻ സോഷ്യൽ ഹാളിൽ വെച്ചാണ് പരിപാടികൾ നടക്കുക. കിഡ്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ കിഡ്സ് 4 കിഡ്സ് ആർട് ക്ലാസ്, യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ യുവതലമുറയ്ക്കുള്ള ഡ്രഗ് അഡിക്ഷൻ സിംപോസിയം, വിമൻസ് ഫോറത്തിന്റെ ഷി ക്നോസ്– വിമൻസ് പെൽവിക് അവേർനസ് ആന്റ് ഫിറ്റ്നസ് ഇവന്റ്, ഗാർഡൻ ക്ലബ് നേതൃത്വം കൊടുക്കുന്ന കാർഷിക മേള 2023, സീനിയർ ഫോറത്തിന്റെ സീനിയർ എംപവർമെന്റ് സിംപോസിയം എന്നീ പരിപാടികൾ ആണ് മാറ്റ് ഡേയുടെ ഭാഗമായി നടക്കുക. കൂടാതെ ഫണ്ട്റൈസിംഗ് ലക്ഷ്യമാക്കി മാറ്റ് കുടുംബാംഗങ്ങൾ നടത്തുന്ന ബേക്ക് സ്കെയിലും ഉണ്ടായിരിക്കും. 

സംരഭകയും കലാകാരിയുമായ സുഭദ്ര രാജു ആണ് കിഡ്സ്‌ 4 കിഡ്സ്‌ ആർട്ട് ഡേക്ക് മേൽനോട്ടം വഹിക്കുന്നത്. ഡോ. റീന കാവിലവീട്ടിൽ, ഡോ. പഞ്ചമി തോമസ്, റിസിയ മാത്യു, സുനി ആലുമൂട്ടിൽ, ലൂക്ക് പതിയിൽ എന്നിവർ മുൻ കയ്യെടുക്കുന്ന അഡിക്ഷൻ അവേർനസ് സിംപോസിയം, പെൽവിക് ഫ്ലോർ തെറാപിസ്റ്റും സെക്സ് തെറാപ്പിസ്റ്റുമായ സുജാത മാർട്ടിന്റെ വിമൻസ് പെൽവിക് ഹെൽത്ത് അവേർനസ് ആന്റ് ഫിറ്റ്നസ് ഇവന്റ്, ഡോ. വെങ്കട് അയ്യർ, ഡോ. വേദശ്രീ പന്തുലു, ഡോ. ബിനു ജേക്കബ്, ജോസ് സ്റ്റീഫൻ, കെവിൻ ലിയോണാർഡ് എന്നിവർ നേതൃത്വം കൊടുക്കുന്ന സീനിയർ എംപവർമെന്റ് സിംപോസിയം എന്നിവയായിരിക്കും ഇത്തവണത്തെ മാറ്റ് ഡേ യുടെ പ്രധാന ആകർഷണങ്ങൾ. ഇതുകൂടാതെ ഫാമിലി ഫൺ ടൈം പരിപാടികളും ഉണ്ടായിരിക്കും. 

English Summary: malayalee association of tampa celebrate mat day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com