ADVERTISEMENT

മയാമി ∙ ഫ്ലോറിഡയിലെ മയാമിയിൽ മലയാളിയായ രണ്ടു വയസ്സുകാരി അന്തരിച്ചു. ജാക്സണിന്റെയും മെറീനയുടെയും ഇളയ മകൾ അലൈന മെറി കോട്ടൂർ (2) ആണ് അന്തരിച്ചത്. മിലാനായാണ് മൂത്ത സഹോദരി. വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും വൈകിട്ട് 7.30 മുതൽ 9 വരെയും ഫ്ലോറിഡയിലെ മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ (Bells Funeral Home -8390 Pines Blvd Pembroke Pines, FL 33024) ഭൗതീകശരീരം പൊതുദർശനത്തിന് വെക്കും.

 

മാർച്ച് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ ( St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകിട്ട് നാലിനു ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter's Hollywood Memorial Gardens - 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും. അലൈനയുടെ ആകസ്മിക വേർപാടിൽ ബന്ധുമിത്രാദികളും ഫ്ലോറിഡയിലുള്ള മലയാളി സമൂഹവും ദുഃഖം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com