ADVERTISEMENT

ഫീനിക്സ്∙  കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തിൽ ഏപ്രിൽ 16 നു വിഷു ആഘോഷിക്കും. ചാൻഡ്‌ലർ കമ്മ്യൂണിറ്റി സെന്ററാണ് വേദി. അരിസോണയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ പൂജിച്ച നാണയങ്ങളാണ് കൈനീട്ടമായി നൽകുന്നത്. വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. വിവിധ സംഗീത ഡാൻസ് സ്കൂളുകളിലെ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിക്കും. 

vishu2

ഉറിയടി, രാധാകൃഷ്ണ പ്രച്ഛന്ന വേഷമത്സരം, ഇരുപതിലധികം വിഭവങ്ങളുള്ള വിഷുസദ്യ  എന്നിവ ഈ വർഷത്തെ ആഘോഷത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ചിലതാണ്. വളരെ മനോഹരമായ രീതിയിലാണ് ഈ വർഷത്തെ വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതെന്നു ഭാരവാഹികളായ കാർത്തിക ലക്ഷ്മി, നീതു കിരൺ, പ്രീതി സജിൻ, ദിലീപ് പിള്ള, ദുർഗ ലക്ഷ്മി, ശാന്ത ഹരി എന്നിവർ അറിയിച്ചു.  

ആഘോഷ ചടങ്ങുകളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കെഎച്ച്എയുടെ ഭാരവാഹികളായ ജിജു അപ്പുകുട്ടൻ, കിരൺ മോഹൻ, രാജേഷ് ഗംഗാധരൻ, പ്രവീൺ ഷേണായ്, ലേഖ നായർ, ധനീഷ് കുമാർ എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

English Summary: vishu celebartion in phoenix in the leadership of kha. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com