ഫൊക്കാന വിമൻസ് ഫോറം സ്കോളർഷിപ്പ് വിതരണം ഏപ്രിൽ 1 ന്

womens-forum
SHARE

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാന കേരളാ കൺവെൻഷനോടനുബന്ധിച്ച് ഏപ്രിൽ ഒന്നിന്  തിരുവനന്തപുരത്തു  നടത്തുന്ന വിമെൻസ് ഫോറം സെമിനാറിൽ വച്ച്  10  നഴ്സിങ് കുട്ടികൾക്ക്  1000  ഡോളർ വീതം  സ്കോളർഷിപ്പു നൽകുമെന്ന്  വിമെൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.   

ഫൊക്കാനയുടെ 2022-24 വർഷത്തേക്കുള്ള  പുതിയ  ഭരണസമിതി  പ്രവർത്തനമണ്ഡലത്തിൽ  വലിയൊരു നാഴികല്ലായി മാറുന്ന ചാരിറ്റിപ്രവർത്തനങ്ങളാണ് കേരളാ കൺവെൻഷനിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതിൽ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നാണ്  ഈ  സ്കോളർഷിപ്പ് പ്രോഗ്രാം എന്ന്  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.  

കേരളത്തിനകത്തും പുറത്തും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫൊക്കാന. വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ  കേരളത്തിൽ  കേരളാ കൺവൻഷനോട് അനുബന്ധിച്ചു ചെയ്യുന്നുണ്ടെന്ന് പ്രസിഡന്റ്  ഡോ . ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കലാ ഷഹി , ട്രഷർ ബിജു ജോൺ ,വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ്  എന്നിവർ അറിയിച്ചു.

ഈ സ്കോളർഷിപ്പിന്റെ വിജത്തിനായി പ്രവർത്തിച്ച എജ്യുക്കേഷൻ കമ്മിറ്റി അംഗങ്ങൾ ആയ ഡോ. ആനി  എബ്രഹാം, ഡോ . സൂസൻ ചാക്കോ , സുനിത ഫ്ലവർഹിൽ, ധനശേഹരണ കമ്മിറ്റി ഡെയ്‌സി തോമസ് , ഉഷ ചാക്കോ , രേവതി പിള്ള എന്നിവരുടെയും എല്ലാ റീജനൽ കോഓർഡിനേറ്റേഴ്‌സിന്റെയും പ്രവർത്തനത്തിൽ  നന്ദി അറിയിക്കുന്നതായി  ഡോ. ബ്രിജിറ്റ്‌ ജോർജ്  അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS