ADVERTISEMENT

ഫിലഡൽഫിയാ ∙ അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജഴ്സിയിലെ വുഡ് ബ്രിഡ്ജിൽ ഉള്ള എപിഎ ഹോട്ടലിൽ വച്ച് നടക്കും. ലോകത്തിന്റെ വിവിധ പല ഭാഗങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ അംഗങ്ങൾ ഈ കോൺഫറൻസിൽ സംബന്ധിക്കും. 

 

അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിനു റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയർമാൻ ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറി ബിജു ചാക്കോ, കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു.

 

പ്രൊഫഷണൽ ഫോറം, യൂത്ത് ഡിബേറ്റ്, മലയാളി മങ്ക, മലയാളി മന്നൻ മത്സരം, ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്നൊരുക്കുന്ന അവാർഡ് നൈറ്റ് എന്നിവയും കോൺഫറൻസിന്റെ ഈ വർഷത്തെ പ്രത്യേകതകളാണ്. പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ ഗാനങ്ങൾ പരിപാടിയിൽ ഉണ്ടായിരിക്കും.

 

ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് മൂന്നു ദിവസം ഏറ്റവും ആനന്ദകരമായി ചെലവിടാന്‍ സാധിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

 

കൂടുതൽ വിവരങ്ങൾക്ക്: ഡോ. തങ്കം അരവിന്ദ് (പ്രസിഡന്റ്) - 908 477 9895, ഹരി നമ്പൂതിരി (ചെയർമാൻ) - 956 243 1043, തോമസ് മൊട്ടയ്ക്കൽ (കോൺഫറൻസ് ചെയർമാൻ ) - 732 887 1066, ജിനേഷ് തമ്പി (കോൺഫറൻസ് കൺവീനർ) - 347 543 6272.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com