ഡാലസ്/തൃശൂർ ∙ തൃശൂർ ചീരൻവീട്ടിൽ പരേതനായ ചാക്കുണ്ണി മാഷിൻറെ മകൻ ജോർജ് സി.ചാക്കോ (86) അന്തരിച്ചു. മാർത്തോമാ സഭാ മണ്ഡലാംഗം, അസംബ്ലി അംഗം, തൃശൂർ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, രവിവർമ്മ മന്ദിരം സെക്രട്ടറി, ട്രഷറർ, എന്നീനിലകളിൽ സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് തൃശൂർ നവീൻ പ്രിന്റേഴ്‌സ് ഉടമസ്ഥൻ കൂടിയായിരുന്നു.
ശനിയാഴ്ച (25-03-2023) വൈകുന്നേരം അഞ്ച് മണിക്ക് മൃതദേഹം മിഷൻ ക്വാർട്ടേഴ്‌സിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും . സംസ്കാര ശുശ്രൂഷ ഞായറാഴ്ച (26-03-2023) മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിക്കും. തൃശൂർ മാർത്തോമാ എബനേസർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും
ഭാര്യ :പരേതയായ ലീന ജോർജ്
മക്കൾ : നെയ്‌മ മാത്യു -മാത്യുജോൺ (മസ്കറ്റ് )
നൈഷ ഡിക്സൺ -ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സസ് )
നവീൻ ജോർജ് -പ്രീത (തൃശ്ശൂർ )
നെയ്‌ജി ബിനോയ് -ബിനോയ് അബ്രഹം (മസ്കറ്റ് )
നിക്കൽ ജോർജ് -അഞ്ചു (ഓസ്‌ട്രേലിയ )
കൂടുതൽ വിവരങ്ങൾക്ക് ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സസ് ) 972 821 7918
വാർത്ത ∙ പി. പി. ചെറിയാൻ