ADVERTISEMENT

ഡാലസ് ∙ മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായകരായ വിധു പ്രതാപും, ജോത്സനയും, സച്ചിൻ വാര്യരും, ആര്യ ദയാലും ഒരുമിക്കുന്ന സംഗീത മാസ്മരിക സായാഹ്നം ഹൈ ഓണ്‍ മ്യൂസിക്  ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാലസ്, ഫാർമേഴ്‌സ് ബ്രാഞ്ചിൽ നടക്കും.

 

 ഡാലസ്  ഹൈ ഓൺ മ്യൂസിക് 2023 എന്ന സംഗീത പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് കിക്കോഫ് കോപ്പേല്‍ സിറ്റി പ്രോ ടേം മേയര്‍ ബിജു മാത്യുവിന് നൽകി  ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക വികാരി റവ. വൈ. അലക്സ് നിർവഹിച്ചു. ചടങ്ങിൽ സഹ വികാരി റവ.എബ്രഹാം തോമസ്, ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സഹ വികാരി റവ. റോഷൻ വി. മാത്യു, മൗണ്ട് ഇവന്റ്സ് യുഎസ്എ ഡയറക്ടർ ബിനോ കുന്നിൽ മാത്യു, ഷാജി രാമപുരം എന്നിവർ പങ്കെടുത്തു. 

 

2023 ഏപ്രിൽ 30ന് വൈകുന്നേരം 5 മണിക്ക് ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വച്ച് നടത്തപ്പെടുന്ന   ഹൈ ഓണ്‍ മ്യൂസിക് എന്ന സംഗീത പരിപാടിയുടെ ടിക്കറ്റുകൾ  www.mounteventsusa.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.

 

 സ്പോൺസർ ചെയ്യുവാൻ താല്പര്യപ്പെടുന്നവർ 972-261-4221 / 254-863-1017 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണന്ന് സംഘടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com