ADVERTISEMENT

ഹൂസ്റ്റൺ ∙ കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും കേരളത്തിലെ പിണറായി സർക്കാരിന്റെയും  ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ  നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട്  അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.

 

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ യോഗം അപലപിക്കും. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കും          

       

ഒഐസിസിയുഎസ്‌എ യുടെ ആഭിമുഖ്യത്തിൽ  ജനുവരി 26 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459)  

 

ഹൂസ്റ്റൺ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിന് ഒഐസിസി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിക്കും. നാഷനൽ ചെയർമാൻ  ജെയിംസ് കൂടൽ യോഗം ഉദ്ഘാടനം ചെയ്യും.

 

ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി സ്വാഗതവും നാഷനൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും അറിയിക്കും. ദേശീയ, റീജനൽ, ചാപ്റ്റർ നേതാക്കളും മറ്റ്  സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും.  ഈ സമ്മേളനത്തിലേക്ക്‌ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു          

                 

കൂടുതൽ വിവരങ്ങൾക്ക് ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളെ ബന്ധപ്പെടുക  

 

വാവച്ചൻ മത്തായി (പ്രസിഡന്റ്):  832 468 3322 ,

ജോജി ജോസഫ് (ജനറൽ സെക്രട്ടറി) : 713 515 8432  

തോമസ് വർക്കി ( ട്രഷറർ) :  281 701 3220

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com