ADVERTISEMENT

ന്യൂയോർക്ക് ∙ മൻഹാട്ടൻ പ്രോസിക്യൂട്ടർമാർ ഗ്രാന്റ് ജൂറി വിളിച്ചു കൂട്ടുന്നത് താല്കാലികമായി താമസിച്ചപ്പോൾ മുൻ പ്രസിഡന്റിനെ ചാർജ് ചെയ്യുവാനുള്ള നടപടിയിലും താമസം ഉണ്ടായി.  ഒരു മുൻ പോൺ താരത്തിന് പണം (ഹഷ് മണി) നൽകിയ കേസിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റേണി ആൽവിൻ ബ്രാഗ് പ്രഖ്യാപിക്കുമെന്ന് കരുതുന്നത്. ട്രംപ് തന്റെ വിശ്വസ്തൻ വഴി 1,30,000 ഡോളർ പോൺ നടി സ്റ്റോമി ഡാനിയേൽസിന് നൽകി എന്നാണ് ആരോപണം. 

എന്നാൽ അറസ്റ്റ് നീണ്ടു പോകുന്നത് സസ്പെൻസ് വീണ്ടും ഘനീഭവിക്കുവാൻ കാരണമായി. ഇതിനിടയിൽ ഡിസ്ട്രിക്ട് ഓഫ് കൊളമ്പിയ സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ട്രംപിന്റെ നിയമ സംഘം സമർപ്പിച്ച ഹർജി തള്ളിയത് ട്രംപിന് മറ്റൊരു തിരിച്ചടിയായി. ട്രംപിന്റെ അറ്റേണി ഇവാൻ കോർകോറൻ അപേക്ഷിച്ചത് രഹസ്യ രേഖകൾ മുൻ പ്രസിഡന്റ് കൈകാര്യം ചെയ്തതതിൽ വീഴ്ചവരുത്തി എന്ന് സൂചിപ്പിക്കുന്ന രേഖകളും കത്തിടപാടുകളും തുടർന്ന് അധികാരികൾക്ക് കൈമാറുന്നത് തടയണം എന്നായിരുന്നു. ഈ ആവശ്യം സർക്യൂട്ട് ജഡ്ജ്മാർ ജെ. മിഷേൽ ചൈൽഡ്സും ഫ്ലോറൻസ്പാനും നിന പില്ലാർഡും അടങ്ങുന്ന സമിതി നിരാകരിച്ചു.

ചൈൽഡ്സിനെയും പാനിനെയും പ്രസിഡന്റ് ജോ ബൈഡനും പില്ലാർഡിനെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയും നിയമിച്ചതാണ്. ഈ കോടതി വിധി പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകി എന്ന കേസുമായി ബന്ധപ്പെട്ടതല്ല. ഈ വിധിക്കെതിരെ ട്രംപ് അപ്പീൽ പോകാൻ സാധ്യത കുറവാണ്. കാരണം 6 ജഡ്ജ്മാരിൽ നാല് പേരെയും നിയമിച്ചത് ഡെമോക്രാറ്റിക് പ്രസിഡന്റുമാരാണ്. ഇവർ തങ്ങൾക്ക് അനുകൂലമായി വിധിക്കുമെന്ന് ട്രംപും ലീഗൽ ടീമും കരുതുന്നില്ല. അറ്റേണി ആൻഡ്രൂ ലീബ് പറയുന്നത് ട്രംപ് നേരിട്ട് യുഎസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകും എന്നാണ്. അവിടെ ഒരു താല്കാലിക സ്റ്റേ എങ്കിലും ട്രംപിന് പ്രതീക്ഷിക്കാം.

ഹഷ് മണി കേസ് എത്തിപ്പെട്ടത് ഡിസ്ട്രിക്ട് അറ്റേണി ബ്രാഗിന്റെ കൈകളിലാണ്. തികഞ്ഞ ഡെമോക്രാറ്റ്. ട്രംപിന്റെ ജൽപനങ്ങൾ എപ്പോഴും തങ്ങൾക്ക് എതിരെയാണെന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധി. ഒരു സ്പ്രീം കോടതി ജസ്റ്റീസ് പദവി ബ്രാഗ് സ്വപ്നം കാണുന്നുണ്ടെന്ന് എതിരാളികൾ പറയുന്നത്.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com