വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

wmc
SHARE

ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസ്  ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

അമേരിക്ക റീജൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ, ഡോ ഗോപിനാഥൻ നായർ, ജിനേഷ് തമ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.  ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു.

         

   മുൻ ഡപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർഥികളായ അലൻ ഡോബ് , ജഫ് ബ്രൗൺ,  ഷെറിൽ പാർക്കർ,  ഡേവിഡ് ഒ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ഇലക്ഷൻ പ്രവർത്തനത്തിന് സഹായ സഹകരണങ്ങൾ ഫിലഡൽഫിയ നിവാസികളോട് അഭ്യർഥിക്കുകയും ചെയ്തു  

             

  പ്രസിഡന്റ് റെനി ജോസഫിന്റെ അഭ്യർഥന മാനിച്ച് ഫിലഡൽഫിയ സിറ്റിയിൽ ഗാന്ധി പ്രതിമ വയ്ക്കുന്നതിനു വേണ്ട എല്ലാ സഹായസഹകരണവും കൗൺസിൽമെൻ ജിമ്മി ഹാരിട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.  ജനറൽ സെക്രട്ടറി ഡോ. ബിനു ഷാജിമോനും പ്രസിഡന്റ് റെനി ജോസഫും മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA