ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൃസ്വ സന്ദർശനാർഥം അമേരിക്കയിൽ എത്തിയ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ പി.വി. അനോജ്‌ കുമാറിന് ഹൂസ്റ്റണിൽ സ്വീകരണം നൽകി.

anoj-reception-2

ഡബ്ല്യൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രവർത്തകരും അനോജ്‌കുമാറിന്റെ സുഹൃത്തുക്കളും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. മാർച്ച് 23നു വൈകിട്ട് ഏഴിന് സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്റിൽ വച്ചായിരുന്നു സ്വീകരണം. ഡബ്ല്യൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്. കെ. ചെറിയാൻ ആമുഖപ്രസംഗം നടത്തി.

anoj-reception-3

അനോജ് ഡബ്ല്യൂ റാന്നി യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോൾ കിഴക്കൻ പ്രദേശങ്ങളിൽ ഹൂസ്റ്റൺ പ്രോവിൻസുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളെ പറ്റി എസ്‌കെ എടുത്തു പറഞ്ഞു. തുടർന്ന് വിശിഷ്ടാതിഥികൾ ചേർന്ന് അനോജിനെ പൊന്നാട അണിയിച്ചു.

anoj-reception-4

ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് ബാബു ചാക്കോ സ്വാഗതം പറഞ്ഞു. സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും മേയർ സ്ഥാനാർഥിയുമായ കെൻ മാത്യു, ഫാ. വർഗീസ് തോമസ് (സന്തോഷ് അച്ചൻ) അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് ജേക്കബ് കുടശ്ശനാട്‌, ഹൂസ്റ്റൺ പ്രൊവിൻസ് വൈസ് ചെയർ പൊന്നു പിള്ള, സ്റ്റാഫോർഡ് സിറ്റി കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.മാത്യൂ വൈരമൺ, റോയ് മാത്യു, ജീമോൻ റാന്നി, ജിൻസ് മാത്യു, ബിനു സഖറിയ, ജോസഫ് ഓലിയ്ക്കൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

anoj-reception-5

റാന്നി ഗ്രാമ പഞ്ചായത്ത് അംഗമായി 10 വർഷം പ്രവർത്തിച്ചിരുന്നു. അനോജുമായി ബന്ധപ്പടാവുന്ന നമ്പർ (91) 75101 88882 (വാട്സാപ്പ്). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com