ADVERTISEMENT

ഫ്ലോറിഡ ∙ നരേന്ദ്രമോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഏകാധിപത്യ നടപടികൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഡേവിയിലുള്ള ഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു മുൻപിൽ ഉപവാസം അനുഷ്ഠിച്ചുകൊണ്ട് പ്രതിഷോധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നുള്ളതായിരുന്നു യോഗത്തിന്റെ മുദ്രാവാക്യം. മാർച്ച് 26 ഞായറാഴ്ച ആറു മുതൽ ഏഴ് വരെയായിരുന്നു ഉപവാസം. വിവിധ സാംസ്കാരിക സാമൂഹ്യ നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.

oicc-florida-2

ഒഐസിസി ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിച്ചു. റീജനൽ പ്രസിഡന്റ് സാജൻ കുര്യൻ, റീജനൽ ചെയർമാൻ ജോയി കുറ്റിയാനി, ഫ്ലോറിഡ ചാപ്റ്റർ ചെയർപേഴ്സൺ ബിനു ചിലമ്പത്ത്, ബിജോയ് സേവ്യർ, ഏലിയാസ് പനങ്ങായിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ചെയർമാൻ ജെയിംസ് കൂടൽ, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ഒഐസിസി ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറി ജോർജ് മാലിൽ സ്വാഗതവും, ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ നന്ദിയും രേഖപ്പെടുത്തി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com