28 വർഷം ജയിലിലടച്ച ഡേവിഡ് റൈറ്റിനെ കുറ്റവിമുക്തനാക്കി

Mail This Article
ഷിക്കാഗോ ∙ 1994-ലെ ഇരട്ടക്കൊലപാതകത്തിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഷിക്കാഗോയിൽ നിന്നുള്ള ഡേവിഡ് റൈറ്റിനെതിരെയുള്ള കുറ്റങ്ങൾ ഒഴിവാക്കി വിട്ടയക്കാൻ ബുധനാഴ്ച ജഡ്ജി ഉത്തരവിട്ടു. 17 വയസ്സുള്ളപ്പോൾ ജയിലിൽ പോകുകയും ജീവിതത്തിന്റെ പകുതിയിലേറെയും ഇരുമ്പഴിക്കുള്ളിൽ ചെലവഴിക്കുകയും ചെയ്ത റൈറ്റിന് ഒടുവിൽ കാത്തിരുന്ന മോചനം ലഭിച്ചു.
29 വർഷങ്ങൾക്ക് മുൻപ് ഗൽവുഡ് പരിസരത്ത് രണ്ട് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ 17 വയസ്സുണ്ടായിരുന്ന റൈറ്റിനെ ഷിക്കാഗോ പൊലീസ് മാസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. റൈറ്റിന് ഇപ്പോൾ 46 വയസ്സായി. 28 വർഷത്തെ തടവിന് ശേഷം, കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫിസ് കുറ്റങ്ങൾ പിൻവലിക്കുകയായിരുന്നു
റൈറ്റിന്റെ അറസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ കൗമാരക്കാരനെ കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്നാരോപിച്ചാണ് കുറ്റാരോപണങ്ങൾ ഒഴിവാക്കപ്പെട്ടത് .ഷിക്കാഗോ പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇരട്ടക്കൊലപാതകത്തിൽ കുടുക്കിയെന്നാണ് ഡേവിഡ് റൈറ്റ് പറയുന്നത്
17 വയസ്സുള്ള കുട്ടിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് 14 മണിക്കൂർ ചോദ്യം ചെയ്യുക, അവസാനം, അവനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയും ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ഒരു ജുവനൈൽ എന്ന നിലയിൽ നിർബന്ധിത ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തതായി റൈറ്റിന്റെ അഭിഭാഷകൻ ഡേവിഡ് ബി. ഓവൻസ് പറഞ്ഞു.
English Summary : Chicago man exonerated after spending 28 years in prison