ADVERTISEMENT

ഹൂസ്റ്റൺ ∙ തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ഫുഡ് ട്രക്ക് കൊള്ളയടിക്കാൻ ശ്രമിച്ച 23 കാരൻ  53 വയസ്സുകാരിയുടെ വെടിയേറ്റ് മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഹൂസ്റ്റൺ  ബെൽറ്റ്‌വേ 8 ലെ സൗത്ത് മെയിൻ സ്ട്രീറ്റിലെ പാർക്കിങ് ലോട്ടിലാണ് സംഭവം. വെടിവയ്പ്പിനെക്കുറിച്ച് ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. ഫുഡ് ട്രക്കിലെ പാചകക്കാരിയാണ് 53 കാരിയായ ടർണർ. ഇവരും  കുടുംബവും 2020 ലാണ് എലൈറ്റ് ഈറ്റ്സ് എന്ന പേരിൽ  ഫുഡ് ട്രക്ക് ആരംഭിച്ചത് .

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ്  ട്രക്കിലേക്ക് കയറി. എന്താണ് വിളമ്പുന്നതെന്ന് ചോദിച്ചു. ടർണർ ഭക്ഷണ സാധനങ്ങൾ  കാണിച്ചപ്പോൾ, യുവാവ്  തോക്ക് പുറത്തെടുത്തു. പെട്ടെന്ന്  ജനൽ അടയ്ക്കാൻ കഴിഞ്ഞുവെങ്കിലും  യുവാവ് പിൻവശത്തുള്ള ട്രക്കിന്റെ ഡോർ  തുറന്ന് ടർണർക്കു നേരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. ഇയാൾ വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും തോക്ക് പ്രവർത്തിച്ചില്ല.

തുടർന്ന് ടർണർ തോക്കെടുത്തു യുവാവിനെ  പലതവണ വെടിവച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. സ്വയം പ്രതിരോധത്തിനായി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫുഡ് ട്രക്കിൽ നിന്ന് ഇയാൾ ഒന്നും എടുത്തിട്ടില്ലെന്നും സമീപ പ്രദേശത്തുള്ള  വിഡിയോകൾ പരിശോധിക്കുകയാണെന്നും  ടർണറിന് തോക്ക് കൈവശം വെക്കാൻ  ലൈസൻസ് ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary : Man shot, killed while trying to rob food truck in Houston

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com