കെന്റക്കി∙ പരിശീലന ദൗത്യത്തിനിടെ കെന്റക്കിയിൽ രണ്ടു ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ തകർന്നു ഒൻപതു സൈനികർ മരിച്ചതായി യുഎസ് ആർമി. 101-ാമത് എയർബോൺ ഡിവിഷനുള്ള രണ്ട് ഹെലികോപ്റ്ററുകൾ തെക്കുപടിഞ്ഞാറൻ കെന്റക്കിയിൽ ബുധനാഴ്ചയാണു തകർന്നത്.
Read also : ട്രംപ് കുറ്റക്കാരനെന്നു കോടതി, ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്
രണ്ട് HH-60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകൾ രാത്രി 10 മണിയോടെ തകർന്നുവീഴുകയായിരുന്നു. രാത്രി 10:15 ഓടെ കെന്റക്കി സ്റ്റേറ്റ് പൊലീസിന് സന്ദേശം ലഭിച്ചു. ഉടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. നിരവധി ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് സഹായിച്ചതായി സ്റ്റേറ്റ് പൊലീസ് പോസ്റ്റ് 1 വക്താവ് ട്രൂപ്പർ സാറാ ബർഗെസ് പറഞ്ഞു.
ആർമി ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചു അറിഞ്ഞതിൽ ഖേദിക്കുന്നതായി കെന്റക്കിയിലെ സെനറ്റ് ന്യൂനപക്ഷ നേതാവ് മിച്ച് മക്കോണൽ ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു.
English Summary : 9 soldiers killed after 2 US army Black Hawk Helicopters crash