അന്നമ്മ ജോസഫ് ഡാലസിൽ അന്തരിച്ചു

annama-joseph-dallas
SHARE

ഡാലസ് ∙ കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക അന്നമ്മ ജോസഫ് (86) ഡാലസിൽ അന്തരിച്ചു. ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്നു. ഐപിസി ഹെബ്രോൻ ഡാലസ് സഭാംഗമായിരുന്നു. 

1995 -ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കുന്നതിന് മുൻപ് രാജസ്ഥാനിൽ 30 വർഷം ഹൈസ്കൂൾ അധ്യാപികയായി സേവനം ചെയ്തിരുന്നു. ഉദയപൂർ ഫിലദൽഫ്യ ഫെലോഷിപ്പ് ചർച്ചസ് ഓഫ് ഇന്ത്യാ സഭകളുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളും ജനറൽ സെക്രട്ടറിയും ആയിരുന്ന ഭർത്താവ് പാസ്റ്റർ എ.എം. ജോസഫിനോടൊപ്പം ഉത്തര ഭാരതത്തിലെ പ്രേഷിത പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു.  പരേതനായ ഡോ.തോമസ് മാത്യുവിന്റെ നേറ്റീവ് മിഷണറി മൂവ്മെന്റിൽ 23 വർഷം സജീവ പ്രവർത്തകരായിരുന്നു കുടുംബം.  

ഭൗതിക ശരീരം ഏപ്രിൽ ഏഴിന് വൈകിട്ട് ആറു മുതൽ ഐപിസി ഹെബ്രോൻ ഡാലസ് (1751 Wall Street, Garland, Texas 75041) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ എട്ടിന് രാവിലെ 10 ന് അതേ സഭാ മന്ദിരത്തിൽ ആരംഭിക്കുകയും തുടർന്ന്  റോളിംഗ് ഓക്സ് (400 Freeport  Parkway, Coppell, Texas 75019) സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: ആലീസ് മാത്യു, മാത്യു ജോസഫ്. മരുമക്കൾ: ജെയിംസ് മാത്യു, മേഴ്സി തോമസ്. കൊച്ചു മക്കൾ: ജെസിക്ക, ജോസായാ, ആരൺ.

കൂടുതൽ വിവരങ്ങൾക്കു  പാസ്റ്റർ എ എം ജോസഫ് 214 621 0335

വാർത്ത: പി. പി. ചെറിയാൻ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS