ടെക്സസ്∙ ആക്രമിക്കാൻ ശ്രമിച്ച വ്യക്തിയെ ഡിസോട്ടോ പൊലീസ് വെടിവെച്ചുകൊന്നു. അധ്യാപകനായ മൈക്കൽ നുനെസ് (47) ആണ് കൊല്ലപ്പെട്ടതെന്ന് ഡാളസ് ഐഎസ്‌ഡി സ്ഥിരീകരിച്ചു. കത്തിയുപയോഗിച്ചു ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് വാദം.
Read also : ട്രംപ് കുറ്റക്കാരനെന്നു കോടതി, ക്രിമിനൽ കുറ്റം നേരിടുന്ന അമേരിക്കയിലെ ആദ്യമുൻ പ്രസിഡന്റ്
മൈക്കൽ നുനെസ് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചോ വെടിവെപ്പ് നടന്ന സ്ഥലം സംബന്ധിച്ചോ പൊലീസ് കൃത്യമായ വിവരം നൽകിയിട്ടില്ല. 47 കാരനായ മൈക്കൽ നുനെസ് സൗത്ത് വെസ്റ്റ് ഡാലസിലെ മോയ്‌സസ് ഇ മോളിന ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നെന്നു ജില്ല വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. എന്നാൽ നൂനെസ് മോഷണക്കേസിലെ പ്രതിയാണെന്നാണ് പൊലീസ് വാദം. പോൾക്ക് സ്ട്രീറ്റിലെ ഒരു വീട്ടിൽ മോഷണം നടന്നെന്ന പരാതി ലഭിച്ചതിനെ തുടർന്നാണു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.
നുനെസ് വീടിന് പുറത്തുണ്ടായിരുന്നു. കൂടാതെ ആയുധധാരിയായിരുന്നുവെന്നും അടുത്തേക്ക് നീങ്ങിയപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വെടിവെച്ച ഉദ്യോഗസ്ഥനെ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിച്ചു. ഗ്രാൻഡ് പ്രേറി പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഇൻവസ്റ്റിഗേഷൻ ടീമിനെയും ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ പബ്ലിക് ഇന്റഗ്രിറ്റി ഡിവിഷനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

English Summary : Dallas high school teacher fatally shot by police officer in DeSoto burglary investigation