ADVERTISEMENT

ഡാലസ് ∙ ചൈനീസ് ഫാക്ടറികളിൽ നിർമിക്കുന്ന ഒരു വെളുത്ത പൊടി (ഫെന്റനൈൽ) കള്ളക്കടത്തു സംഘങ്ങളെ ഇത്രമാത്രം ആകർഷിക്കുമെന്നാരും കരുതിയില്ല. നിയമ വിരുദ്ധ മരുന്നുകളുടെയും കെമിക്കൽ കോമ്പൗണ്ടുകളുടെയും ഈ മിശ്രിതം ചിലപ്പോൾ സോപ്പ് എന്ന വ്യാജേനയാണ് കണ്ടെയിനറുകളിൽ നിറച്ച് മെക്സിക്കോയുടെ പശ്ചിമ പോർട്ടുകളിൽ എത്തുന്നത്.

മെക്സിക്കൻ പോർട്ടുകളിൽ എത്തിക്കഴിഞ്ഞാൽ ഡ്രഗ് കാർട്ടൽ തൊഴിലാളികൾ ഈ ഫെന്റനൈൽ പൗഡർ ചെറിയ പില്ലുകളാക്കി, അവയ്ക്കു നീല നിറം നൽകി സ്റ്റാമ്പ് ചെയ്യുന്നു. ട്രക്കുകളിലെയും ട്രെയിലറുകളിലെയും മറ്റ് വാഹനങ്ങളിലെയും രഹസ്യ അറകളിൽ ഒളിപ്പിച്ച് കൊറിയർമാർ വഴി യുഎസ് മെക്സിക്കോ അതിർത്തി കടന്ന് ഡാലസിലെക്കും മറ്റ് യുഎസ് നഗരങ്ങളിലേക്കും കടത്തുന്നു.

ഇങ്ങനെയാണ് ഫെന്റനൈൽ കടത്ത് അമേരിക്കയിലെത്തുന്നതെന്ന് നോർത്ത് ടെക്സസ് കോടതികളിൽ ഫയൽ ചെയ്തിട്ടുള്ള രണ്ട് കേസുകളിൽ വിവരിക്കുന്നു. ഒരെണ്ണത്തിൽ ഒരു ചൈനീസ് കെമിക്കൽ മാനുഫാക്ചറർ കുറ്റാരോപിതനാണ്. രണ്ടാമത്തേതിൽ പ്രബലമായ ഒരു മെക്സിക്കൻ കാർട്ടെലാണ് പ്രതിസ്ഥാനത്തുള്ളത്.

ഈ കേസുകളും മറ്റ് ഡിറ്റെൻഷൻ ഹിയറിങ്ങുകളുടെ ശൃംഖലകളും പ്ലേനോ, ഷെർമൻ കോടതികളിൽ തുടരുന്നു.  മരണം വിതയ്ക്കുന്ന, നിയമം നിരോധിച്ച മയക്കു മരുന്ന് അമേരിക്കയിൽ അങ്ങോളം ഇങ്ങോളം എത്തുന്നു എന്ന് വിവരിക്കുന്നു. നോർത്ത് ടെക്സസിലെ പ്രാന്തപ്രദേശങ്ങളിലെ സ്ക്കൂളുകളിലും തദ്ദേശ സമൂഹങ്ങളിലും ഈ വിപത്ത് പടർന്നു കഴിഞ്ഞു എന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു.

സിന്തറ്റിക് ആയി നിർമിക്കുന്ന ഈ ഒപി ഓയിഡ് വളരെ ശക്തിയുള്ളതാണ്. ഇതിന്റെ ചെറിയ അംശങ്ങൾ കള്ളക്കടത്തിലൂടെ എത്തിച്ചാലും മതിയാകും എന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യുഷനിലെ മെക്സിക്കൻ കാർട്ടൽ വിദഗ്ദ്ധ  വാണ്ട ഫെൽബാബാ ബ്രൗൺ പറയുന്നു. ഒരു പ്രദേശത്തെ മുഴുവൻ തെരുവുകളുടെയും ആവശ്യം ഒരു ബാക്ക് പാക്കിലെ ഗുളികൾക്ക് നിറവേറ്റാൻ കഴിയുമെന്നും അവർ പറഞ്ഞു. ഫെന്റനൈലിന്റെ നിർമാണ ചെലവ് വളരെ കുറവാണ്. അതിനാൽ കൊക്കെയിനിൽ നിന്നോ ഹെറോയിനിൽ നിന്നോ ലഭിക്കുന്നതിനെക്കാൾ വളരെ കൂടുതൽ ലാഭം ഇതിന്റെ വിപണനത്തിൽ നിന്നു ലഭിക്കുന്നു.

 ഉത്പാദനച്ചെലവ് കുറവും താരതമ്യേന ബുദ്ധിമുട്ടില്ലാത്ത ട്രാൻസ്പോർട്ടിങ്ങും ഈ മയക്കു മരുന്നിന്റെ കള്ളക്കടത്തുകാർക്ക് വലിയ ലാഭം കൊയ്യാൻ സഹായിക്കുന്നു എന്ന് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ 2020 ലെ റിപ്പോർട്ടിൽ പറഞ്ഞു.

 ഈസ്റ്റേൺ ഡിസ്ട്രിക്ട് ഓഫ് ടെക്സസ് 2019 മുതൽ വലിയ തോതിൽ ഫെന്റനൈൽ കടത്തിയതിന് നൂറോളം പേരെ പ്രതികളാക്കിയിട്ടുണ്ട്. മുൻപ് പ്ലേനോ നിവാസിയായിരുന്ന റഫയേൽ ഗലിണ്ടോ ഗാലഗോസ് ഇപ്പോൾ മെക്സിക്കോയിൽ നിന്ന് മില്യൻ കണക്ക് ഡോളറിന്റെ കള്ളക്കടത്ത് നടത്തുന്നതായി ഡിഇഎ ഏജന്റുമാർ ആരോപിക്കുന്നു. 53 കാരനായ ഗാലഗോസ് നോർത്ത് ടെക്സസിൽ നിന്ന് ഒളിച്ചോടി വടക്ക് പടിഞ്ഞാറ് മെക്സിക്കോയിലെ ഡുറാംഗോയിൽ എത്തുകയായിരുന്നു. ചുയൻ ഫാറ്റ്‌യിപിനെ പിടികൂടാൻ സഹായിച്ചാൽ 5 മില്യൻ യുഎസ് ഡോളർ നൽകാമെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ധാരാളം പിടികിട്ടാപ്പുള്ളികൾ ഫെന്റനൈൽ കള്ളക്കടത്തു കേസുകളിൽ കുടുങ്ങിയിട്ടുണ്ട്. ഫുഡ് പ്രോഡക്ടുകൾ ആണെന്ന് തോന്നിക്കും വിധമാണ് ഫെന്റനൈൽ പാക്കേജുകൾ ചൈനയിൽ നിന്ന് മെക്സിക്കോയിൽ എത്തുന്നത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com